
കൊല്ലം∙ ശബരിമല സ്വർണാപഹരണ കേസുകളിൽ ജുഡിഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിന്റെ റിമാൻഡ് 14 ദിവസം ദീർഘിപ്പിച്ചു. ദ്വാരപാലക ശില്പത്തിലെയും കട്ടിളപ്പാളിയിലെയും സ്വർണം അപഹരിച്ച കേസിലാണ് ഫെബ്രുവരി 10 വരെ പത്മകുമാറിനെ കൊല്ലം വിജിലൻസ് കോടതി ജഡ്ജി ഡോ. സി.എസ്. മോഹിത് റിമാൻഡ് ചെയ്തത്. ജുഡിഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യാപേക്ഷയിൽ ഇന്നു വാദം കേൾക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |