
കൊച്ചി: ലൈംഗികോദ്ദേശ്യത്തോടെ സ്പർശിച്ചെന്ന ബംഗാളി നടിയുടെ പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെതിരെ രജിസ്റ്റർ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി. 2024 ആഗസ്റ്റിൽ എറണാകുളം ടൗൺ നോർത്ത് പൊലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിൽ, അഡി. ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയിലുള്ള കേസിലെ തുടർനടപടികളാണ് ജസ്റ്റിസ് സി. പ്രതീപ്‌കുമാർ റദ്ദാക്കിയത്. പരമാവധി രണ്ടു വർഷം മാത്രം തടവുശിക്ഷ കിട്ടാവുന്ന കേസിൽ പരാതി നൽകാൻ 15 വർഷത്തെ കാലതാമസമുണ്ടായത് മജിസ്ട്രേറ്റ് കണക്കിലെടുക്കേണ്ടിയിരുന്നുവെന്ന് വിലയിരുത്തിയാണ് നടപടി.
സിനിമാ ചർച്ചയ്‌ക്കായി 2009ൽ കൊച്ചിയിലെ അപ്പാർട്ട്മെന്റിലേക്ക് വിളിച്ചു വരുത്തിയ നടിയെ അനുവാദമില്ലാതെ സ്പർശിച്ചെന്നാണ് കേസ്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ കഴിഞ്ഞ വർഷമാണ് നടി പരാതിപ്പെട്ടത്. തുടർന്ന് ലൈംഗികാതിക്രമത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനുമുള്ള വകുപ്പുകൾ പ്രകാരം കേസെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |