SignIn
Kerala Kaumudi Online
Monday, 23 February 2026 4.11 AM IST

അമൃത സ്വാശ്രയ സംഘത്തിൽ വസ്ത്രവിതരണം

Increase Font Size Decrease Font Size Print Page
dress-distribution

തിരുവനന്തപുരം: ചിറയിൻകീഴ് അമൃത സ്വാശ്രയ സംഘത്തിലെ 6000 കുടുംബാംഗങ്ങൾക്ക് മാതാ അമൃതാനന്ദമയി 10 വർഷമായി നൽകിവരുന്ന വസ്ത്രങ്ങൾ അമൃത സ്വാശ്രയ സംഘം പ്രസിഡന്റ് സി.വിഷ്‌ണുഭക്തൻ വിതരണം ചെയ്‌തു.

മാതാ അമൃതാനന്ദമയി വർഷംതോറും നൽകിവരുന്ന 6000 കുടുംബാംഗങ്ങൾക്കുള്ള തിരിച്ചടവില്ലാത്ത ധനസഹായ വിതരണം അതത് ബാങ്ക് അക്കൗണ്ടിൽ അടുത്തയാഴ്ച എത്തുമെന്ന് സംഘം പ്രസിഡന്റ് സി. വിഷ്ണുഭക്തൻ പറഞ്ഞു. സംഘത്തിലെ മിടുക്കരായ കുട്ടികളെ തിരഞ്ഞെടുത്ത് ഉന്നത വിദ്യാഭ്യാസം നൽകുമെന്നും നിർദ്ധനർക്ക് അമൃത ഇൻസ്റ്റിറ്റ്യൂട്ടിൽ ചികിത്സാസൗകര്യം ഒരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ചിറയിൻകീഴ് ആശ്രമത്തിൽ നടന്ന ചടങ്ങിൽ വള്ളിക്കാവ് ആശ്രമം സ്വാമിനി ശാന്ത,സ്വാമിനി പത്മ,ശിഷ്യർ, സുദർശനൻ കാരിക്കുഴി,രാജൻ ഫെഡറൽ ബാങ്ക്,പ്രീത,പ്രസീത,ജോസ്,മീര,സുമ, രാജേഷ്,സിജി,ലക്ഷ്മി, ഷീജ,ജയദേവി,സന്ധ്യ,എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

ഫോട്ടോ: ചിറയിൻകീഴ് അമൃത സ്വാശ്രയസംഘത്തിന് മാതാ അമൃതാനന്ദമയി നൽകിയ വസ്ത്രം ആശ്രമം പ്രസിഡന്റ് സി.വിഷ്ണുഭക്തൻ വിതരണം ചെയ്യുന്നു. സ്വാമിനി ശാന്ത,സ്വാമിനി പത്മ,സുദർശനൻ കാരിക്കുഴി,രാജൻ ഫെഡറൽ ബാങ്ക്,ശിവദാസ്,പ്രീത,പ്രസീത,ജോസ്,മീര,സുമ,രാജേഷ്, സിജി,ലക്ഷ്മി,ഷീജ, ജയദേവി,സന്ധ്യ തുടങ്ങിയവർ സമീപം

TAGS: MATA AMRITANANDAMAYI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.