ഒന്നരവർഷത്തിനകം ലഭിച്ചത് 6.25 കോടി
തിരുവനന്തപുരം: റസ്റ്റ് ഹൗസുകളുടെ ചെക്ക്ഇൻ ചെക്ക് ഔട്ട് സമയങ്ങൾ ഏകീകരിച്ചതോടെ നാല് മാസം കൊണ്ട് വരുമാനം രണ്ടേകാൽ കോടിരൂപ. റൂം ബുക്കിംഗ് ഓൺലൈൻ ആക്കിയതിനു ശേഷം ഒരു വർഷം ലഭിച്ച വരുമാനം നാല് കോടി രൂപ. റസ്റ്റ് ഹൗസിന്റെ ചരിത്രത്തിൽ ആദ്യമാണിത്.
2021 നവംബർ 1നാണ് പൊതുമരാമത്ത് റസ്റ്റ് ഹൗസുകൾ പീപ്പിൾസ് റസ്റ്റ് ഹൗസുകളാക്കി ഓൺലൈൻ ബുക്കിംഗ് സംവിധാനത്തിലേക്ക് കൊണ്ടുവന്നത്. സർക്കാർ മേഖലയിലെ ഏറ്റവും വലിയ ഹോസ്പിറ്റാലിറ്റി ശൃംഖലയായ റസ്റ്റ് ഹൗസുകളെ മന്ത്രി മുഹമ്മദ് റിയാസ് ചുമതലയേറ്റ ശേഷമാണ് ജനങ്ങൾക്ക് ഉപകാരപ്രദമാകും വിധമാക്കാൻ പദ്ധതി ആവിഷ്കരിച്ചത്. ഒരാൾ റൂം ബുക്ക് ചെയ്താൽ താമസിക്കുന്നതിനും വെക്കേറ്റ് ചെയ്യുന്നതിനും ഏകീകൃത സംവിധാനമില്ലെന്ന് ജനങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് ചെക്ക് ഇൻ ചെക്ക് ഔട്ട് സമയക്രമം നടപ്പിലാക്കിയത്. പീപ്പിൾസ് റസ്റ്റ് ഹൗസുകൾ ഏറ്റെടുത്ത് വിജയിപ്പിക്കുകയും പുതിയ ആശയങ്ങൾ പങ്കുവയ്ക്കുകയും ചെയ്യുന്ന ജനങ്ങൾക്ക് മന്ത്രി നന്ദി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |