തിരുവനന്തപുരം: ശരിയായ ഇടത്പക്ഷം തങ്ങളാണെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ അവകാശവാദത്തിന്റെ അടിസ്ഥാനത്തിൽ യു.ഡി.എഫ് പിരിച്ചു വിടാൻ തയ്യാറാകുമോയെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ചോദിച്ചു. ഡി.വൈ.എഫ്.ഐ ആഗസ്റ്റ് 15ന് ജില്ലാ കേന്ദ്രങ്ങളിൽ നടത്തുന്ന ഫ്രീഡം സ്ട്രീറ്റിന്റെ പ്രചരണാർത്ഥമുള്ള തെക്കൻ മേഖലാ ജാഥ ഗാന്ധിപാർക്കിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.പി.എം ജില്ലാസെക്രട്ടറി ആനാവൂർ നാഗപ്പൻ, സച്ചിൻദേവ് എം.എൽ.എ, ജാഥാ ക്യാപ്ടൻ വി.കെ. സനോജ്, ചിന്താജെറോം, ഷിജുഖാൻ, മേയർ ആര്യാ രാജേന്ദ്രൻ, വി. അനൂപ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |