
കൊച്ചി: എയിംസ് സ്ഥാപിക്കാൻ സംസ്ഥാന സർക്കാർ നിർദ്ദേശിച്ചിരിക്കുന്ന കോഴിക്കോട് കിനാലൂരിൽ സാദ്ധ്യതാ പഠനം നടത്താൻ കേന്ദ്രസർക്കാരിനു ഹൈക്കോടതി നിർദ്ദേശം നൽകി. സംസ്ഥാന സർക്കാരുമായി സഹകരിച്ച് പഠനം നടത്താനാണ് ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നിർദ്ദേശം.
കിനാലൂരിലെ സ്ഥലം മാർഗനിർദ്ദേശങ്ങൾ അനുസരിച്ചുള്ളതാണെന്ന് സംസ്ഥാനം അറിയിച്ചിരുന്നു. ഇക്കാര്യത്തിൽ 25ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി മറുപടി സത്യവാങ്മൂലം നൽകാനും ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു. എയിംസ് കാസർകോട് ജനകീയ കൂട്ടായ്മ നൽകിയ ഹർജി 25ന് വീണ്ടും പരിഗണിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |