
തിരുവമ്പാടി (കോഴിക്കോട്): വയനാട് തുരങ്കപാതയ്ക്ക് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ഫൈനൽ ക്ലിയറൻസ്. തുരങ്കപാതയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട സ്റ്റേജ് 2 ഫൈനൽ ക്ലിയറൻസ് ലഭ്യമായ വിവരം പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസും തിരുവമ്പാടി നിയോജകമണ്ഡലം എം.എൽ.എ ലിന്റോ ജോസഫും ഫേസ്ബുക്കിലൂടെ അറിയിച്ചു. തിരുവമ്പാടി മണ്ഡലത്തിലെ മറിപ്പുഴയിൽനിന്ന് ആരംഭിച്ച് കൽപ്പറ്റ നിയോജക മണ്ഡലത്തിലെ കള്ളാടിക്ക് സമീപം അവസാനിക്കുന്ന വിധത്തിലാണ് തുരങ്കപാത ആസൂത്രണം ചെയ്തിരിക്കുന്നത്. ആനക്കാംപൊയിലിൽനിന്ന് മറിപ്പുഴയിലേക്കും അവിടെനിന്ന് പുഴയ്ക്ക് കുറുകെ നിർമ്മിക്കുന്ന പാലത്തിലൂടെ സ്വർഗംകുന്നിലേക്കും എത്തിയശേഷം കള്ളാടിയിലേക്കാണ് ഏഴ് കിലോമീറ്ററോളം വരുന്ന തുരങ്കത്തിന്റെ നിർമാണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |