കൊച്ചി: എക്സൈസ് വകുപ്പിന്റെ മുൻകൂർ അനുമതിയില്ലാതെ നിശ്ചിത അളവിലേറെ വിദേശമദ്യം വിമാനത്താവളങ്ങളിൽ നിന്ന് പുറത്തു കൊണ്ടുപോകാൻ അനുവദിക്കരുതെന്ന് ഉദ്യോഗസ്ഥർക്ക് കസ്റ്റംസ് കർശനനിർദ്ദേശം നൽകി.
അനുവദനീയമായതിലും കൂടുതൽ വൈൻ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി കൊണ്ടുപോയ പശ്ചാത്തലത്തിലാണിത്. അധിക അളവിന് പിഴയീടാക്കിയാണ് കൊണ്ടുപോകാൻ അനുവദിച്ചത്.
എക്സൈസ് ഉദ്യോഗസ്ഥർ മുൻകൂർ നൽകിയ അനുമതി ഉണ്ടെങ്കിൽ മാത്രം അധികതീരുവ ഈടാക്കി മദ്യം കൊണ്ടുപോകാമെന്നാണ് ചട്ടം. ബിയർ, വൈൻ എന്നിവ മൂന്നര ലിറ്റർ വീതവും വിദേശ നിർമ്മിതമദ്യം രണ്ടര ലിറ്ററുമാണ് വിമാനത്താവളം വഴി കൊണ്ടുപോകാൻ നിയമപ്രകാരം അനുമതിയുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |