
കല്ലമ്പലം: ഗ്രാമപ്രദേശങ്ങൾ കേന്ദ്രീകരിച്ച് ലഹരിമരുന്ന് വില്പന നടത്തുന്ന സംഘത്തിലെ പ്രധാനി എം.ഡി.എം.എയുമായി പിടിയിൽ. കല്ലമ്പലം മുത്താന സ്വദേശി ദിബിനാണ് ഒന്നര ഗ്രാം എം.ഡി.എം.എ യുമായി ഡാൻസാഫ് സംഘത്തിന്റെ പിടിയിലായത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ മുത്താന തടിമില്ലിന് സമീപം വെച്ചാണ് പ്രതിയെ പിടികൂടിയത്.
ലഹരിമരുന്ന് കടത്താൻ ഉപയോഗിച്ച വാഹനവും പൊലീസ് പിടികൂടി. ദിബിനെതിരെ വിവിധ സ്റ്റേഷനുകളിലായി വധശ്രമം, ലഹരിമരുന്ന് കച്ചവടം തുടങ്ങി നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. ഏറെ നാളായി പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു ഇയാൾ. ഡാൻസാഫ് സംഘം പിടികൂടിയ പ്രതിയെ കൂടുതൽ തെളിവെടുപ്പിനായി കല്ലമ്പലം പൊലീസിന് കൈമാറി. പ്രദേശത്തെ ലഹരി വില്പന സംഘങ്ങളെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |