
തിരുവനന്തപുരം: വീട്ടിൽ വടിവാളുമായി അതിക്രമിച്ചുകയറി ഗൃഹനാഥനെ കൊലപ്പെടുത്താൻ ശ്രമിച്ചയാളെ പേട്ട പൊലീസ് അറസ്റ്റ് ചെയ്തു. ആനയറ, ഊളൻകുഴി, ഷീല ഭവനിൽ ഷിജു തമ്പി (35) ആണ് പിടിയിലായത്. ചൊവ്വാഴ്ച്ച വെളുപ്പിന് ഒന്നിന് പേട്ട സ്വദേശിയായ അഖിലിന്റെ വീട്ടിൽ അതിക്രമിച്ചു കയറി ആക്രോശിക്കുകയും വടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും വധശ്രമം നടത്താൻ ശ്രമിക്കുകയും ചെയ്തു. പ്രതി സ്ഥിരമായി പ്രശ്നമുണ്ടാക്കുന്ന വിവരം അഖിൽ പൊലീസിനെ വിളിച്ചറിയിക്കുന്നതിലുള്ള പകയാണ് പ്രതിയെ ആക്രമണത്തിന് പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.പേട്ട പൊലീസ് സ്റ്റേഷനിൽ നാലോളം ആക്രമണ കേസുകളിൽ പ്രതിയാണ് ഷിജു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |