
വെള്ളാങ്ങല്ലൂർ:ഫാസ്റ്റ് ഫുഡ് കടയിൽ നിന്ന് വാങ്ങിയ ജീരക സോഡയിൽ പാമ്പിൻകുഞ്ഞിനെ ചത്ത നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് നിർമ്മാണ യൂണിറ്റ് ഭക്ഷ്യസുരക്ഷാ വകുപ്പ് പൂട്ടിച്ചു.കോണത്തുകുന്നിന് സമീപം വീടിനോട് അനുബന്ധിച്ച് പ്രവർത്തിക്കുന്ന സോഡ നിർമ്മാണ യൂണിറ്റിനെതിരെയാണ് കൊടുങ്ങല്ലൂർ ഫുഡ് സേഫ്റ്റി വിഭാഗം നടപടി സ്വീകരിച്ചത്.ഇന്നലെ കടയിൽ ഭക്ഷണം കഴിക്കാനെത്തിയ യുവാവ് ജീരക സോഡ ഓർഡർ ചെയ്തപ്പോൾ കുപ്പി തുറന്നതോടെയാണ് പാമ്പിൻകുഞ്ഞിനെ കണ്ടെത്തിയത്.സംഭവത്തിന്റെ വീഡിയോ സഹിതം ലഭിച്ച പരാതിയെ തുടർന്ന് ഉച്ചയ്ക്ക് രണ്ടരയോടെ ഉദ്യോഗസ്ഥർ പരിശോധന നടത്തി.പത്ത് വർഷമായി ലൈസൻസോടെ പ്രവർത്തിക്കുന്ന സ്ഥാപനമായിരുന്നെങ്കിലും ശുചിത്വത്തിലെ ഗുരുതരമായ അശ്രദ്ധ കണക്കിലെടുത്ത് ഉടൻ സ്റ്റോപ്പ് മെമ്മോ നൽകി. യൂണിറ്റിൽ ഉണ്ടായിരുന്ന ജീരക സോഡ സ്റ്റോക്കും ഉദ്യോഗസ്ഥർ നശിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |