SignIn
Kerala Kaumudi Online
Friday, 01 May 2026 4.18 AM IST

വോട്ടെണ്ണൽ രാവിലെ 8ന്, ഫലസൂചന 9 മണിയോടെ

Increase Font Size Decrease Font Size Print Page
pix

തിരുവനന്തപുരം: തിങ്കളാഴ്ച രാവിലെ എട്ടിനുതുടങ്ങുന്ന വോട്ടെണ്ണലിൽ ആദ്യം തപാൽവോട്ടും എട്ടരയോടെ ഇ.വി.എമ്മിലെ വോട്ടും എണ്ണും. ഒരുമണിക്കൂറിനകം ആദ്യഫല സൂചന കിട്ടും. എന്നാൽ, ഓരോ റൗണ്ടും എണ്ണിത്തീർന്നശേഷം എല്ലാ തലത്തിലുമുള്ള ഉദ്യോഗസ്ഥരുടെ അംഗീകാരത്തിനശേഷമേ കണക്ക് എൻകോറിൽ അപ്‌ലോഡ് ചെയ്യുകയുള്ളു. അപ്പോഴാണ് ഫലസൂചനകൾ പൊതുജനങ്ങൾക്ക് നേരിട്ട് കിട്ടുക.

ഓരോ റൗണ്ടിലും എണ്ണിത്തീരുന്ന വോട്ടിന്റെ വിവരം ഹാളിനുള്ളിൽ പ്രദർശിപ്പിക്കും. കൗണ്ടിംഗ് സൂപ്പർവൈസർ, വരണാധികാരി, നിരീക്ഷകൻ എന്നിവർ കണക്കുകൾ പരിശോധിച്ചുറപ്പാക്കി, രേഖകൾ ഒത്തുനോക്കിയ ശേഷം എൻകോറിൽ ചേർക്കും. ഇതിന്റെ പ്രിന്റൗട്ട് കൗണ്ടിംഗ് സൂപ്പർവൈസർക്ക് നൽകും.

വോട്ടെണ്ണൽ തുടങ്ങുന്ന സമയത്തിനുശേഷം കിട്ടുന്ന പോസ്റ്റൽ ബാലറ്റുകൾ നിരസിക്കും. ഇവ പ്രത്യേകം സീൽ ചെയ്ത് സൂക്ഷിക്കും. സാങ്കേതിക തകരാറുകളുണ്ടെങ്കിൽ ബാലറ്റ് പേപ്പർ നിരസിക്കാൻ വരണാധികാരിക്ക് അധികാരമുണ്ട്.

ഓരോബൂത്തിലും പരമാവധി വോട്ടുകൾ 1200 ആയി നിജപ്പെടുത്തിയിട്ടുള്ളതിനാൽ 14 പി.എം.മേശകളാണ് ഒരുക്കുക. ഇ.വി.എം.മേശകളിലെത്തിക്കുന്നത് വീഡിയോ ചിത്രീകരിക്കും. വോട്ടെണ്ണുന്ന ഹാളിലും സി.സി.ടി.വി.നിരീക്ഷണവും വെബ്കാസ്റ്റിങ്ങുമുണ്ടാകും.വോട്ടെണ്ണുന്നത് കൃത്യമായി കാണത്തക്കവിധം ഏജന്റുമാർക്ക് ഇരിപ്പിടം ക്രമീകരിക്കും. മൊബൈൽഫോൺപോലുള്ള ഇലക്ട്രോണിക് സാധനങ്ങൾ അവിടെ അനുവദിക്കില്ല.

TAGS: PIX
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.