
തൃശൂർ: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഗുണ്ടയുടെ വിവാഹ വിരുന്നിൽ പങ്കെടുത്ത രണ്ട് പൊലീസുകാർക്ക് സസ്‌പെൻഷൻ. അന്തിക്കാട് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർമാരായ അമൽദേവ്, മുഹിബ് റഹ്മാൻ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. തൃശൂർ റൂറൽ എസ്.പി ബി.കൃഷ്ണകുമാറാണ് ഉത്തരവിറക്കിയത്. മണലൂർ സ്വദേശിയുടെ വിവാഹ സത്കാരത്തിലാണ് പങ്കെടുത്തത്. ഗുണ്ടകളുമായും സാമൂഹിക വിരുദ്ധരുമായും പൊലീസുകാർ ബന്ധം പുലർത്തുന്നത് സേനയുടെ അന്തസിന് നിരക്കാത്തതാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. സംഭവത്തെക്കുറിച്ച് സ്‌പെഷ്യൽ ബ്രാഞ്ച് അന്വേഷണം നടത്തി വരികയാണ്. ലഹരിമാഫിയയുമായി ബന്ധപ്പെട്ട് മറ്റൊരു പൊലീസുകാരനെതിരെയും പരാതി ഉയർന്നിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ നടപടികൾ ഉണ്ടായേക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |