SignIn
Kerala Kaumudi Online
Thursday, 18 April 2024 11.34 PM IST

കുംഭമാസപൂജ : ശബരിമല നട തുറന്നു

13-sabarimala

ശ​ബ​രിമല : കുംഭമാസപൂജകൾക്കായി ശബരിമലക്ഷേത്ര തിരുനട ഇന്നലെ വൈകിട്ട് തുറന്നു. തന്ത്രി കണ്ഠരര് രാജീവരരുടെ കാർമ്മികത്വത്തിൽ മേൽശാന്തി ജയരാമൻ നമ്പൂതിരി ക്ഷേത്ര ശ്രീകോവിൽ നടതുറന്ന് ദീപങ്ങൾ തെളിച്ചു. മേൽശാന്തി ഉപദേവതാക്ഷേത്ര നടകളും തുറന്ന് വിളക്കുകൾ തെളിയിച്ചശേഷം പതിനെട്ടാംപടിക്ക് മുൻവശത്തായുള്ള ആഴിയിൽ അഗ്‌നി പകർന്നു. തുടർന്ന് തന്ത്രി കണ്ഠരര് രാജീവരര് അയ്യപ്പഭക്തർക്ക് വിഭൂതി പ്രസാദം വിതരണം ചെയ്തു. ഇന്നലെ പൂജകൾ ഉണ്ടായിരുന്നില്ല. ഇന്ന് പുലർച്ചെ 5ന് ക്ഷേത്രനടതുറക്കും.ശേഷം നിർമ്മാല്യ ദർശനവും പതിവ് അഭിഷേകവും നടക്കും. 5.30 ന് മഹാഗണപതിഹോമം.തുടർന്ന് നെയ്യഭിഷേകം, 7.30 ന് ഉഷപൂജ.13 മുതൽ 17 വരെയുള്ള 5 ദിവസങ്ങളിൽ ഉദയാസ്തമയപൂജ, 25കലശാഭിഷേകം, കളഭാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം എന്നിവ ഉണ്ടാകും. വെർച്വൽ ക്യൂവിലൂടെ ബുക്ക് ചെയ്ത് ഭക്തർക്ക് ദർശനത്തിനായി എത്താം. നിലയ്ക്കലിൽ സ്‌പോട്ട് ബുക്കിംഗ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. 5 ദിവസത്തെ പൂജകൾ പൂർത്തിയാക്കി 17ന് രാത്രി 10 ന് നടഅടയ്ക്കും. മീനമാസപൂജകൾക്കായി മാർച്ച് 14 ന് വൈകുന്നേരം തുറക്കും. മാർച്ച് 19 ന് രാത്രി അടയ്ക്കും. ഉത്രം ഉത്സവത്തിനായി മാർച്ച് 26ന് നടതുറന്ന് ഏപ്രിൽ 5ന് അടയ്ക്കും. മാർച്ച് 27ന് ആണ് കൊടിയേറ്റ്. ഏപ്രിൽ 5ന് പൈങ്കുനി ഉത്രം ആറാട്ട് നടക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SABARIMALA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.