
തിരുവനന്തപുരം: ശബരിമല യാത്രക്കാരുടെ വാഹനാപകടങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ മോട്ടോർ വാഹനവകുപ്പിന്റെ നേതൃത്വത്തിൽ രാത്രികാല ശബരിമല ഡ്രൈവർമാർക്ക് ചുക്ക്കാപ്പി വിതരണം ആരംഭിച്ചു. സന്നദ്ധസംഘടനയായ സ്റ്റെംസ് കേരളയുടെ സഹകരണത്തോടെയാണ് ചുക്ക്കാപ്പി വിതരണം. നാലാഞ്ചിറ മാർ ഇവാനിയോസ് ജംഗ്ഷനിൽ നടന്ന പരിപാടി അഡീഷണൽ ട്രാൻസ്‌പോർട്ട് കമ്മീഷണർ പി.എസ്.പ്രമോജ് ശങ്കർ ഉദ്ഘാടനം ചെയ്തു. ജോയിന്റ് കമ്മീഷണർ എൻഫോഴ്സ്മെന്റ് ആർ.രാജീവ് അദ്ധ്യക്ഷത വഹിച്ചു. എൻഫോഴ്സ്‌മെന്റ് ആർ.ടി.ഒ വി.എസ്.അജിത് കുമാർ,ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മീഷണർ സൗത്ത്‌സോൺ ജോഷി.കെ,സീനിയർ ഡി.ടി.സി ജെയിംസ്
കൺട്രോൾറൂം എ.സി.പി സുരേഷ് കുമാർ,ഫാദർ ജോൺ വർഗീസ് മാർ ബസേലിയസ് കോളേജ്,വി.എം.ചാക്കോ,സ്റ്റെംസ് സെക്രട്ടറി ജവാദ് എന്നിവർ പങ്കെടുത്തു. ചുക്ക്കാപ്പി വിതരണം മകരവിളക്ക് ദിവസം വരെ തുടരും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |