
തിരുവനന്തപുരം: ശബരിമലയിലെ കൊടിമര പുനർനിർമ്മാണത്തിലെ അന്വേഷണവുമായി ബന്ധപ്പെട്ട് വിജിലൻസ് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയുടെ മൊഴിയെടുത്തു . സ്വർണം സംഭാവന നൽകിയതുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കാനാണ് ഞായറാഴ്ച തിരുവനന്തപുരത്തു വച്ച് പ്രത്യേക അന്വേഷണ സംഘം മൊഴിയെടുത്തത്.
എത്ര സ്വർണം സംഭാവന ചെയ്തു എന്നതടക്കം മൊഴയിലുണ്ട്.
ദേവസ്വം രേഖകൾ പ്രകാരം 27 പേരിൽ നിന്നായി 412 ഗ്രാം സ്വർണമാണ് കൊടിമര പുനർനിർമ്മാണത്തിനായി ലഭിച്ചത്. അതിൽ കൂടുതൽ സ്വർണം ലഭിച്ചിട്ടുണ്ടോയെന്നും തിരിമറി നടന്നോയെന്നും കണ്ടെത്തുകയാണ് വിജിലൻസിന്റെ ലക്ഷ്യം. മോഹൻലാൽ, ഷാജി കൈലാസ്, രഞ്ജി പണിക്കർ തുടങ്ങിയ പ്രമുഖരുടെ സ്വർണ സമർപ്പണം ഏകോപിപ്പിച്ചത് സുരേഷ് ഗോപിയായിരുന്നു. അതിനാൽ അദ്ദേഹത്തിന്റെ മൊഴി കേസിൽ നിർണ്ണായകമാണ്. 20 പേരുടെ മൊഴി വിജിലൻസ് രേഖപ്പെടുത്തിക്കഴിഞ്ഞു. ബാക്കിയുള്ളവരുടെ മൊഴി കൂടി എടുത്ത ശേഷം കേസിൽ തുടർ നടപടികൾ സ്വീകരിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |