
തിരുവനന്തപുരം: ശബരിമല സ്വർണ തട്ടിപ്പ് കേസ് പ്രതികൾക്ക് ജാമ്യം കിട്ടാൻ സർക്കാരാണ് സൗകര്യമൊരുക്കിയതെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. രണ്ടു കാര്യങ്ങൾ കൊണ്ടാണ് കുറ്റപത്രം സമർപ്പിക്കാതിരുന്നത്. ഏറ്റവും പ്രധാനപ്പെട്ടത് പ്രോസിക്യൂഷൻ സാങ്ഷൻ കൊടുത്തില്ല. മറ്റൊന്ന് കെമിക്കൽ അനാലിസിസ് റിപ്പോർട്ട് കിട്ടിയില്ല. രണ്ടും ചെയ്യേണ്ടത് ആഭ്യന്തരവകുപ്പായിരുന്നു. നടിയെ ആക്രമിച്ച കേസിൽ ഭാഗികമായി കുറ്റപത്രം സമർപ്പിച്ച് പ്രതികൾക്ക് ജാമ്യം കൊടുക്കാതിരുന്ന നടപടി കേരളത്തിലെ ജനങ്ങൾ കണ്ടതാണ്. 41 ദിവസം തന്ത്രി ജയിലിൽ കിടന്നിട്ട് ഇപ്പോൾ വിജിലൻസ് കോടതി പറയുന്നു തെളിവിന്റെ കണിക പോലും ഇല്ലെന്ന്. കോടതിയെ വിമർശിക്കുകയാണ് നിയമമന്ത്രി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |