SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.25 PM IST

ശബരിമല സ്വർണക്കടത്തുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കണം

Increase Font Size Decrease Font Size Print Page
p

തിരുവല്ല:സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ മറവിൽ ആന്റോ ആന്റണി എം.പിക്കെതിരെ ഉയർന്ന സാമ്പത്തിക ആരോപണത്തിന് ശബരിമല സ്വർണക്കടത്തുമായി ബന്ധമുണ്ടോയെന്ന് അന്വേഷണസംഘം പരിശോധിക്കണമെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി ആവശ്യപ്പെട്ടു.കോടികളുടെ ഇടപാട് നടന്നെന്ന വെളിപ്പെടുത്തൽ എം.പിയുടെ ദുരൂഹ പണം ഇടപാടുകളിലേക്കാണ് വിരൽ ചൂണ്ടുന്നത്.രണ്ടുകോടി രൂപ കൈപ്പറ്റിയതിന് പകരം എന്ത് വഴിവിട്ട സഹായമാണ് ചെയ്തതെന്ന് വ്യക്തമാക്കണം.തിരഞ്ഞെടുപ്പ് ഫണ്ട് വാങ്ങിയതാണെന്ന എം.പിയുടെ വാദവും ദുരൂഹമാണ്.തിരഞ്ഞെടുപ്പ് കമ്മിഷൻ ഇക്കാര്യത്തിൽ അന്വേഷണം നടത്തണമെന്നും അഴിമതിയുടെ ഒരംശം മാത്രമാണ് പുറത്തുവന്നതെന്നും അനൂപ് ആന്റണി പ്രസ്താവനയിൽ പറഞ്ഞു.

സ്വ​ർ​ണ​ക്കൊ​ള്ള​ക്കേ​സ്
എ​സ്‌.​ഐ.​ടി​ ​വ​ള​ച്ചൊ​ടി​ക്കു​ന്നു​ :
അ​ടൂ​ർ​ ​പ്ര​കാ​ശ്

കൊ​ല്ലം​:​ ​ശ​ബ​രി​മ​ല​ ​സ്വ​ർ​ണ​ക്കൊ​ള്ള​ക്കേ​സ് ​അ​ന്വേ​ഷി​ക്കു​ന്ന​ ​പ്ര​ത്യേ​ക​ ​സം​ഘം​ ​കേ​സി​നെ​ ​മ​റ്റു​ ​പ​ല​ ​രീ​തി​യി​ലും​ ​വ​ള​ച്ചൊ​ടി​ക്കാ​ൻ​ ​ശ്ര​മി​ക്കു​ന്നു​വെ​ന്ന് ​യു.​ഡി.​എ​ഫ് ​ക​ൺ​വീ​ന​ർ​ ​അ​ടൂ​ർ​ ​പ്ര​കാ​ശ് ​എം.​പി​ ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ട് ​പ​റ​ഞ്ഞു.
ത​ന്നെ​ ​ചോ​ദ്യം​ചെ​യ്യാ​ന​ല്ല​ ​വി​ളി​പ്പി​ച്ച​ത്.​ ​മൊ​ഴി​യെ​ടു​ക്കാ​നാ​ണ്.​ ​ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ​ ​പോ​റ്റി​യു​മാ​യു​ള്ള​ ​ഫോ​ട്ടോ​യെ​പ്പ​റ്റി​ ​ചോ​ദി​ച്ചു.​ ​ചോ​ദ്യ​ങ്ങ​ൾ​ക്ക് ​കൃ​ത്യ​മാ​യി​ ​മ​റു​പ​ടി​ ​പ​റ​ഞ്ഞു.​ ​മാ​ദ്ധ്യ​മ​ങ്ങ​ൾ​ ​പ​ല​ ​ക​ഥ​ക​ൾ​ ​സൃ​ഷ്ടി​ക്കു​ന്നു.​ ​പോ​റ്റി​ക്കൊ​പ്പം​ ​ഒ​ന്നി​ച്ചി​രു​ത്തി​ ​ചോ​ദ്യം​ ​ചെ​യ്തെ​ന്ന​ ​ത​ര​ത്തി​ൽ​ ​തെ​റ്റാ​യ​ ​വാ​ർ​ത്ത​ക​ൾ​ ​പ്ര​ച​രി​പ്പി​ച്ചു.​ ​അ​ത് ​സ​ത്യ​മ​ല്ല.​ ​ഇ​തൊ​ന്നും​ ​ക​ണ്ട് ​ഒ​ളി​ച്ചോ​ടി​​​ല്ല.​ ​ഇ​ല്ലാ​ത്ത​ ​വാ​ർ​ത്ത​ക​ൾ​ ​സൃ​ഷ്ടി​ച്ച് ​ആ​ടി​നെ​ ​പ​ട്ടി​യാ​ക്കു​ന്ന​ ​കാ​ല​മാ​ണ്.​ ​സ​ർ​ക്കാ​ർ​ ​അ​നു​കൂ​ല​ ​വാ​ർ​ത്ത​ക​ൾ​ ​പ്ര​ച​രി​പ്പി​ക്കാ​ൻ​ ​ചി​ല​ ​പ്ര​ത്യേ​ക​ ​ഉ​ദ്യോ​ഗ​സ്ഥ​രെ​ ​അ​ന്വേ​ഷ​ണ​ ​സം​ഘ​ത്തി​ൽ​ ​നി​യ​മി​ച്ചി​ട്ടു​ണ്ട്.​ ​ഇ​വ​രാ​ണ് ​യു.​ഡി.​എ​ഫ് ​നേ​താ​ക്ക​ളെ​ ​കൂ​ടി​ ​ബ​ന്ധ​പ്പെ​ടു​ത്തി​ ​വാ​ർ​ത്ത​ക​ൾ​ ​പ്ര​ച​രി​പ്പി​ക്കു​ന്ന​ത്.​ ​ആ​ ​ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​ ​പേ​രു​ക​ൾ​ ​ഏ​റെ​ ​വൈ​കാ​തെ​ ​പു​റ​ത്തു​ ​പ​റ​യും.​ ​പ​ല​രും​ ​എ​ന്റെ​ ​കൂ​ടെ​ ​ചി​ത്ര​മെ​ടു​ക്കാ​റു​ണ്ട്.​ ​ഞാ​ൻ​ ​ആ​രു​ടെ​യും​ ​കൈ​ ​ത​ട്ടി​​​മാ​റ്റാ​റി​​​ല്ല.​ ​എ​സ്‌.​ഐ.​ടി​യി​ൽ​ ​ചി​ല​ ​ഉ​ദ്യോ​ഗ​സ്ഥ​രെ​ ​തി​രു​കി​ക്ക​യ​റ്റി​യ​തി​ലൂ​ടെ​ ​കേ​സി​നെ​ ​അ​ട്ടി​മ​റി​ക്കാ​നു​ള്ള​ ​ശ്ര​മം​ ​ന​ട​ക്കു​ന്നു​ണ്ടോ​യെ​ന്ന് ​സം​ശ​യി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു​വെ​ന്നും​ ​അ​ദ്ദേ​ഹം​ ​ആ​രോ​പി​ച്ചു.

TAGS: SABARIMALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY