SignIn
Kerala Kaumudi Online
Thursday, 19 February 2026 4.05 AM IST

സ്വർണക്കൊള്ള: നഷ്ടമായത് 1.7കിലോ

Increase Font Size Decrease Font Size Print Page
p

തിരുവനന്തപുരം: ശബരിമല ശ്രീകോവിലിലെ കട്ടിളപ്പാളികളിൽ നിന്നും ദ്വാരപാലക ശിൽപ്പങ്ങളിൽ നിന്നും 1.7കിലോയോളം സ്വർണം കവർന്നതായി എസ്.ഐ.ടിയുടെ നിഗമനം. വി.എസ്.എസ്.സിയിൽ നിന്നുള്ള ശാസ്ത്രീയ പരിശോധനാ ഫലമടക്കം വിലയിരുത്തിയാണിത്. എന്നാൽ എത്രത്തോളം സ്വർണം നഷ്ടമായെന്ന് കൃത്യമായി അറിയാൻ ജംഷഡ്പൂർ നാഷണൽ മെറ്റലർജിക്കൽ ലാബിലെ ഫലം കാത്തിരിക്കുകയാണ് എസ്.ഐ.ടി. ചെന്നൈയിൽ വച്ച് 900 ഗ്രാം സ്വർണം വേ‍ർതിരിച്ചെന്നായിരുന്നു സ്മാർട്ട് ക്രിയേഷൻ ഉടമയുടെ മൊഴി. ഏറ്റവും കൂടുതൽ സ്വർണം നഷ്ടമായത് ദ്വാരപാലക ശിൽപ്പപാളികളിൽ നിന്നുമാണ്. വ്യക്തത വന്നശേഷമേ കുറ്റപത്രം നൽകാനാവൂ.

TAGS: SABARIMALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY