SignIn
Kerala Kaumudi Online
Sunday, 22 February 2026 3.58 AM IST

തന്ത്രിയെ എന്തിനാണ് അറസ്റ്റ് ചെയ്തതെന്ന് വ്യക്തമാക്കണം:രാജീവ് ചന്ദ്രശേഖർ

Increase Font Size Decrease Font Size Print Page
a

തിരുവനന്തപുരം:ശബരിമല സ്വർണ്ണകൊള്ളകേസിൽ കുറ്റക്കാരനാക്കാൻ തന്ത്രി രാജീവരരിനെ തെളിവുമില്ലാതിരുന്നിട്ടും എസ്.ഐ.ടി.അറസ്റ്റ് ചെയ്തത് മുൻ ദേവസ്വംവകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനെ അറസ്റ്റ് ചെയ്യാതിരിക്കാനായിരുന്നുവെന്ന് ബി.ജെ.പി.സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

തന്ത്രിക്കെതിരെ തെളിവില്ലെന്നും എന്തിനാണ് അറസ്റ്റ് ചെയ്തതെന്നും കോടതി പോലും ചോദിച്ചു.തന്ത്രിയുടെ അറസ്റ്റോടെ മുൻദേവസ്വം മന്ത്രിയെ പറ്റിയും ഇപ്പോഴത്തെ ദേവസ്വംമന്ത്രിയെ പറ്റിയും ആരും ഒന്നും പറയുന്നില്ല. മുഖ്യമന്ത്രി കടകംപള്ളി സുരേന്ദ്രനെയും വി.എൻ.വാസവനെയും സംരക്ഷിച്ചുകൊണ്ടിരിക്കുകയാണ്.മുഖ്യമന്ത്രി എത്ര ശ്രമിച്ചാലും ശബരിമലയിലെ സ്വർണ്ണം കൊള്ളയടിച്ചവരെ സംരക്ഷിക്കാൻ ബി.ജെ.പി അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ ആരോഗ്യമേഖലയെ തകർത്ത ആരോഗ്യമന്ത്രി വീണാ ജോർജ് രാജിവയ്ക്കണമെന്നും രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു.ഓപ്പറേഷൻ കഴിയുമ്പോൾ രോഗിയുടെ വയറ്റിനിന്ന് കത്രിക കിട്ടുന്നത് കേരളത്തിൽ മാത്രമാണെന്നും കേരളാ മോഡലെന്ന് പറഞ്ഞ് നടക്കുന്ന സർക്കാർ ഇതിന് ഉത്തരം നൽകണമെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ എസ്.സുരേഷ്,കൊല്ലം ഈസ്റ്റ് ജില്ലാ അധ്യക്ഷ രാജി പ്രസാദ്,എൻ.ഡി.എ വൈസ് ചെയർമാൻ എ.എൻ.രാധാകൃഷ്ണൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

TAGS: SABARIMALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.