SignIn
Kerala Kaumudi Online
Thursday, 19 February 2026 6.44 AM IST

ഏഴ് കൂട്ടം കറികളുമായി ശബരിമലയിൽ സദ്യയൊരുക്കും; ബോർഡ് യോഗത്തിൽ അന്തിമ തീരുമാനം

Increase Font Size Decrease Font Size Print Page
sabarimala

തിരുവനന്തപുരം: ശബരിമലയിൽ ഒന്നിടവിട്ട ദിവസങ്ങളിൽ കേരളസദ്യ വിളമ്പുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ. പുലാവും സദ്യയും ഇടവിട്ടാകും വിളമ്പുന്നത്. അധിക ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ ദേവസ്വം കമ്മീഷണറെ ഇന്ന് ചേർന്ന ദേവസ്വം ബോർഡ് യോഗം ചുമതലപ്പെടുത്തി. നിലവിലെ ടെൻഡറിനുള്ളിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നതിൽ നിയമപരമായ പ്രശ്‌നമില്ലെന്ന് കെ ജയകുമാർ പറഞ്ഞു. ഒമ്പത് കോടി രൂപ അന്നദാന ഫണ്ടിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ ഡിസംബർ രണ്ട് മുതൽ കേരള സദ്യ നൽകാനാണ് തീരുമാനിച്ചിരുന്നത്. സജ്ജീകരണങ്ങൾ പൂർത്തിയാകാത്തതിനെ തുടർന്നാണ് തീരുമാനം മാറ്റിവച്ചത്. ഇതിലെ നിയപരമായ പ്രശ്‌നങ്ങൾ പഠിക്കാനായി പ്രത്യേക കമ്മിറ്റിയെ നിയോഗിച്ചിരുന്നു. തുടർന്ന് നടന്ന യോഗത്തിലാണ് അന്തിമ തീരുമാനം എടുത്തിരിക്കുന്നത്.

സദ്യയിൽ പരിപ്പ്, സാമ്പാർ, അവിയൽ, തോരൻ, പപ്പടം, പായസം എന്നിങ്ങനെ ഏഴ് വിഭവങ്ങളുണ്ടാകും. ഉച്ചയ്‌ക്ക് 12 മണിക്കു തുടങ്ങുന്ന സദ്യ 3 മണി വരെ നീളുമെന്നും സ്‌റ്റീൽ പ്ലേറ്റുകളും ഗ്ലാസുകളുമാകും സദ്യയ്‌ക്ക് ഉപയോഗിക്കുന്നതെന്നുമാണ് വിവരം.

TAGS: SABARIMALA, KJAYAKUMAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY