SignIn
Kerala Kaumudi Online
Thursday, 25 April 2024 1.23 PM IST

നടി ഷീല നിയമസഭ സന്ദർശിച്ചു

sheela

തിരുവനന്തപുരം: പ്രശസ്ത നടി ഷീല ഇന്നലെ നിയമസഭയിലെ നടപടിക്രമങ്ങൾ നേരിട്ട് കാണാനെത്തി. പ്രതിപക്ഷ ബഹളത്തെത്തുടർന്ന് നിയമസഭ താത്കാലികമായി പിരിഞ്ഞതിന് പിന്നാലെ കാര്യോപദേശക സമിതി യോഗത്തിനിടെയാണ് ഷീല സഭയിലെ വി.ഐ.പി ഗാലറിയിലെത്തിയത്. യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനുമായി അവർ കൂടിക്കാഴ്ച നടത്തി. 11.30ഓടെ സഭ വീണ്ടും ചേർന്നപ്പോൾ സ്‌പീക്കറുടെ റൂളിംഗ് ആയിരുന്നു ആദ്യ നടപടി. സഭയിലെ സംഘർഷത്തെക്കുറിച്ചുള്ള കാര്യങ്ങളും സ്വീകരിച്ച നടപടികളും സ്പീക്കർ വിശദീകരിക്കുന്നത് ഷീല ഗാലറയിലിരുന്ന് കണ്ടു. 10 മിനുട്ടിന് ശേഷം അവർ മടങ്ങി.

പലതവണ തിരുവനന്തപുരത്തു വന്നിട്ടും നിയമസഭ കാണാൻ കഴിഞ്ഞിട്ടില്ലെന്ന ആഗ്രഹം ഷീല തന്റെ ഒരു സുഹൃത്തിനെ അറിയിച്ചിരുന്നു. സുഹൃത്താണ് ഷീലയുടെ ആഗ്രഹം സ്‌‌പീക്കറുടെ ഓഫീസിനെ അറിയിച്ചത്. മലയാളത്തിന്റെ അഭിമാന നടി നിയമസഭ സന്ദർശിക്കുന്നതിൽ സന്തോഷമേയുള്ളൂ എന്നായിരുന്നു സ്പീക്കറുടെ ഓഫീസിന്റെ മറുപടി. തുടർന്നാണ് ഷീല സഭയിലെത്തിയത്. സ്പീക്കർ എ.എൻ.ഷംസീറും ഉദ്യോഗസ്ഥരും ചേർന്നാണ് ഷീലയെ സ്വീകരിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SABHA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.