തിരുവനന്തപുരം : കുടുംബശ്രീയിൽ ദേശീയ നഗര ഉപജീവന മിഷന്റെ പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി ഓർഗനൈസർമാരുടെ പ്രതിമാസ വേതനം വർദ്ധിപ്പിക്കുമെന്ന് മന്ത്രി എം.വി.ഗോവിന്ദൻ അറിയിച്ചു. നിലവിൽ വേതനം 10,000 രൂപയാണ്. വേതന വ്യവസ്ഥ പുതുക്കുമ്പോൾ പുതുതായി നിയമിതരാവുന്നവർക്ക് 12,000 രൂപയും രണ്ടു വർഷം പൂർത്തീകരിച്ചവർക്ക് 15,000 രൂപയുമാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |