കൊച്ചി: യുവസംവിധായകരായ അഷറഫ് ഹംസയും ഖാലിദ് റഹ്മാനും ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ കേസിൽ മൊഴി നൽകണമെന്ന എക്സൈസിന്റെ ആവശ്യത്തോട് പ്രതികരിക്കാതെ സംവിധായകനും ഛായാഗ്രാഹകനുമായ സമീർ താഹിർ. കേസിൽ എറണാകുളം എക്സൈസ് അസിസ്റ്റന്റ് കമ്മിഷണർക്ക് മുന്നിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് 30ന് നൽകിയ നോട്ടീസിനോട് പ്രതികരണമില്ലാത്ത സാഹചര്യത്തിൽ സമീറിനെ കേസിൽ പ്രതി ചേർക്കാനുള്ള ഒരുക്കത്തിലാണ് എക്സൈസ്.
ഗോശ്രീയിലെ ഫ്ലാറ്റ് വാടകയ്ക്കെടുത്തതും യുവസംവിധായകർക്ക് ഇവിടെ താമസിക്കാൻ സൗകര്യം നൽകിയതും സമീർ താഹിറാണ്. ഒരു സിനിമാ നടനും ഈ ഫ്ലാറ്റിൽ ലഹരി ഉപയോഗിക്കാൻ എത്താറുണ്ടെന്ന് സൂചന ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സമീർ താഹിറിൽ നിന്ന് മൊഴിയെടുക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |