അറസ്റ്റിലായവരുടെ വിവരങ്ങൾ പുറത്തുവിട്ടു
പാലക്കാട്: ആർ.എസ്.എസ് പ്രവർത്തകൻ സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പോപ്പുലർ ഫ്രണ്ട് യൂണിറ്റ് ഭാരവാഹി അറസ്റ്റിൽ. ഒറ്റപ്പാലം ചുനങ്ങാട് മനക്കൽ വീട്ടിൽ നിസാറാണ് (നിഷാദ്–37) പിടിയിലായത്. കൊലപാതക ഗൂഢാലോചനയിൽ പങ്കെടുക്കുകയും പ്രതികളെ രക്ഷപ്പെടാൻ സഹായിക്കുകയും ചെയ്തത് നിസാറാണെന്ന് ജില്ലാ പൊലീസ് മേധാവി ആർ. വിശ്വനാഥ് പറഞ്ഞു. നേരത്തെ അറസ്റ്റിലായവരും പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ്.
പ്രതികളെ രക്ഷപ്പെടുത്തിയ ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു. അറസ്റ്റിലായ പ്രതികളുടെ പേരും ഫോട്ടോയും പുറത്തുവിട്ടിട്ടുണ്ട്. കൊഴിഞ്ഞാമ്പാറ അത്തിക്കോട് സ്വദേശി ജാഫർ സാദിഖ് (31), നെന്മാറ അടിപ്പെരണ്ട സ്വദേശി അബ്ദുൾ സലാം (30) എന്നിവരാണ് അറസ്റ്റിലായവർ. ജാഫർ നേരിട്ട് കൊലപാതകത്തിൽ പങ്കെടുത്തിട്ടുണ്ട്. ഇയാൾ കസ്റ്റഡിയിലാണ്. കാറോടിച്ച അബ്ദുൾ സലാം റിമാൻഡിലാണ്.
നവംബർ 15 നാണ് എലപ്പുള്ളി സ്വദേശി സഞ്ജിത്തിനെ പോപ്പുലർ ഫ്രണ്ട് അക്രമിസംഘം വെട്ടിക്കൊന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |