SignIn
Kerala Kaumudi Online
Thursday, 28 March 2024 3.33 PM IST

സംസ്കൃത സർവകലാശാല അറിയിപ്പുകൾ

sanskrit-universit

കൊച്ചി: ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ ആയുർവേദ വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒന്ന്. 'പി. ജി. ഡിപ്ലോമ ഇൻ ആക്ടീവ് ഏജിംഗ് വെൽനസ് ആൻഡ് റീഹാബിലിറ്റേഷൻ' എന്ന പ്രൊജക്ട് മോഡ് കോഴ്‌സിലേയ്ക്ക് അഞ്ച് വർഷത്തേയ്ക്കാണ് നിയമനം. യു.ജി.സി സ്‌കെയിലിൽ വേതനം ലഭിക്കും. പ്രായം 2023 ജനുവരി ഒന്നിന് 40 വയസിൽ താഴെ. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാനതീയതി ഫെബ്രുവരി നാല്. കൂടുതൽ വിവരങ്ങൾക്ക് www.ssus.ac.in സന്ദർശിക്കുക.


പരീക്ഷാതീയതികളിൽ മാറ്റം

ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ ജനുവരി 28ന് നടത്തുവാൻ നിശ്ചയിച്ചിരുന്ന മൂന്നാം സെമസ്റ്റർ (റീഅപ്പിയറൻസ്) പരീക്ഷകൾ ജനുവരി 30 ലേയ്ക്ക് മാറ്റി.

ഓൺലൈൻ പ്രഭാഷണം ഫെബ്രുവരി ഒന്നിന്

സെന്റർ ഫോർ ബുദ്ധിസ്റ്റ് സ്റ്റഡീസും കാലടി എസ്.എൻ.ഡി.പി പബ്ലിക് ലൈബ്രറിയും സംയുക്തമായി സംഘടിപ്പിച്ചുവരുന്ന ഓൺലൈൻ പ്രഭാഷണ പരമ്പരയിൽ ഫെബ്രുവരി ഒന്നിന് കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസനവകുപ്പ് മുൻ ഡയറക്ടറും ഓൾ ഇന്ത്യ പിന്നാക്ക വിഭാഗ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റുമായ വി.ആർ. ജോഷി മുഖ്യ പ്രഭാഷണം നടത്തും. 'പ്രബുദ്ധ ജനായത്തവും ബഹുജന പ്രാതിനിദ്ധ്യവും' എന്നതാണ് വിഷയം. വൈകിട്ട് ആറിന് ചേരുന്ന ഓൺലൈൻ പ്രഭാഷണ സമ്മേളനത്തിൽ സെന്റർ ഫോർ ബുദ്ധിസ്റ്റ് സ്റ്റഡീസ് കോഓർഡിനേറ്റർ ഡോ. അജയ് എസ്. ശേഖർ അദ്ധ്യക്ഷത വഹിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SANSKRIT UNIVERSIT
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.