
ന്യൂഡൽഹി: ഫയലിംഗ് ഘട്ടം മുതൽ ഉത്തരവ് അപ്‌ലോഡ് ചെയ്യും വരെയുള്ള മുഴുവൻ കേസ് നടപടിക്രമങ്ങളും കടലാസ് രഹിതമാക്കിയ കേരള ഹൈക്കോടതിയുടെ കേസ് മാനേജ്മെന്റ് സിസ്റ്റത്തെ പ്രകീർത്തിച്ച് സുപ്രീംകോടതി. പൊലീസ് സ്റ്റേഷനുകളിലെ സി.സിടിവി കാമറകളുടെ അഭാവത്തെക്കുറിച്ച് സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെ ജസ്റ്റിസ് സന്ദീപ് മേത്തയാണ് കേരളാ ഹൈക്കോടതി ആവിഷ്‌കരിച്ച് നടപ്പാക്കിയ സോഫ്റ്റ്‌വെയർ സംവിധാനത്തെക്കുറിച്ച് സൂചിപ്പിച്ചത്. സുരക്ഷയുമായി ബന്ധപ്പെട്ട് സോഫ്‌റ്റ്‌വെയർ കേന്ദ്രസർക്കാർ തയ്യാറാക്കിയാൽ സംസ്ഥാനങ്ങൾക്ക് അത് മാതൃകയാക്കാമെന്ന് അമിക്കസ് ക്യൂറിയായ സിദ്ധാർത്ഥ് ദവെ നിർദ്ദേശിച്ചപ്പോൾ ജസ്റ്റിസ് മേത്ത കേരളാ ഹൈക്കോടതിയുടെ കാര്യം ചൂണ്ടിക്കാട്ടി. സോഫ്റ്റ്‌വെയർ ആർക്കും വികസിപ്പിക്കാം. കേരളം ഇക്കാര്യത്തിൽ വളരെ മുന്നിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |