
തിരുവനന്തപുരം: ഏഷ്യൻ സ്‌കൂൾ ഒഫ് ബിസിനസ് 2026-2027 അദ്ധ്യയന വർഷം 3 പുതിയ കോഴ്സുകൾ ആരംഭിക്കുന്നു. വിദ്യാർത്ഥികളെ തൊഴിലിനും സംരംഭകത്വത്തിനും സജ്ജരാക്കുന്ന വിധം രൂപപ്പെടുത്തിയ ബാച്ച്ലർ ഒഫ് പെർഫോമിംഗ് ആർട്സ് , ബാച്ച്ലർ ഒഫ് ഡിസൈൻ, മാസ്റ്റർ ഒഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് കോഴ്സുകളിലേക്കുള്ള പ്രവേശന നടപടികൾ ആരംഭിച്ചു.
ദക്ഷിണകേരളത്തിലെ ആദ്യ പെർഫോമിംഗ് ആർട്സ്‌കോഴ്സിൽ മോഹിനിയാട്ടം, ഭരതനാട്യം സ്‌പെഷ്യലൈസേഷനുകളാണുള്ളത്. ഇന്ത്യയിലെ പ്രമുഖ ക്ലാസിക്കൽ ഡാൻസർ ഡോ.നീന പ്രസാദിന്റെ നേതൃത്വത്തിൽ നടത്തുന്ന 4 വർഷത്തെ ഡിഗ്രികോഴ്സ് കുസാറ്റുമായി സഹകരിച്ചുള്ളതാണ്. ബാച്ച്ലർ ഒഫ് ഡിസൈൻ കോഴ്സ് പൂർണമായും ണമൾട്ടി ഡിസിപ്ലിനറി ഡിസൈൻ പ്രോഗ്രാമാണ്. 'സ്റ്റുഡിയോ + ഇൻഡസ്ട്രി + ടെക്‌നോളജി'മോഡലും ഫ്യൂച്ചറിസ്റ്റിക് സ്‌പെഷ്യലൈസേഷനുകളുമാണ് കോഴ്സിന്റെ പ്രധാന പ്രത്യേകതകൾ. നിർമ്മിത ബുദ്ധിയിൽ അധിഷ്ഠിതമായ കാലത്ത് കരിയർ തേടുന്നവർക്കുവേണ്ടിയാണ് മാസ്റ്റർ ഒഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് കോഴ്സ്. പ്രോജക്ട് അധിഷ്ഠിത പഠനം, നിരന്തരമുള്ളകോഡിംഗ് അസ്സെസ്‌മെന്റും ടെക്നിക്കൽ ഇവാലുവേഷനും സവിശേഷതകളാണ്. അനുബന്ധ വിവരങ്ങൾക്ക് 9847563334, 9961439966, 9363747099
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |