
തിരുവനന്തപുരം : അടുത്ത അദ്ധ്യയനവർഷത്തെ പ്രവേശനോത്സവം ജൂൺ ഒന്ന് തിങ്കളാഴ്ച നടക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. ഒന്നാം ക്ലാസ് അഡ്മിഷൻ മേയ് 22 മുതൽ ആരംഭിക്കും. ഒന്നു മുതൽ എട്ട് വരെ യൂണിഫോം, പാഠപുസ്തകം സൗജന്യമാണ്.ഒന്നാം ക്ലാസിലെ പ്രവേശനത്തിന് എഴുത്തു പരീക്ഷയോ തലവരി പണമോ വാങ്ങാൻ പാടില്ല. അൺ എയ്ഡഡ് സ്‌കൂളിനും ഇത് ബാധകമാണ്. പി.ടി.എ ഫണ്ട് വാങ്ങുന്നതിലും സർക്കാർ ഉത്തരവ് പാലിക്കണം. സ്‌കൂൾ തുറക്കുന്നതിനുള്ള തയ്യാറെടുപ്പ് ഉന്നതതല യോഗം 27,28,മേയ് 6 തീയതികളിൽ ചേരും. അവധിക്കാലത്ത് ക്ലാസുകൾ പാടില്ലെന്നും മന്ത്രി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |