ന്യൂഡൽഹി: കണ്ണൂർ വിമാനത്താവളത്തിന്റെ ഓഹരി വാഗ്ദാനം ചെയ്ത് 3.25 കോടി തട്ടിയെന്ന പരാതിയിൽ മാണി സി. കാപ്പൻ എം.എൽ.എയ്ക്ക് സുപ്രീം കോടതി നോട്ടീസ്. മുംബയിലെ വ്യവസായി ദിനേശ് മേനോന്റെ ഹർജിയിൽ ചീഫ് ജസ്റ്റിസ് എൻ.വി രമണയുടെ ബെഞ്ചാണ് നോട്ടീസ് അയച്ചത്.
ദിനേശ് മേനോന്റെ പരാതിയിൽ എറണാകുളം ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി വഞ്ചന, ഗൂഡാലോചന കുറ്റങ്ങൾ ചുമത്തി കാപ്പനെതിരെ കേസെടുത്തിരുന്നു. കേസിലെ നടപടികൾ കേരള ഹൈക്കോടതി സ്റ്റേ ചെയ്തു. തനിക്കെതിരായ കേസ് ജനപ്രതിനിധികളുടെ കേസുകൾ പരിഗണിക്കുന്ന പ്രത്യേക കോടതി വാദം കേൾക്കണമെന്നാണ് കാപ്പൻ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടത്. സ്റ്റേ നീക്കാനാണ് ദിനേശ് മേനോൻ അഭിഭാഷകൻ വിൽസ് മാത്യു മുഖേന സുപ്രീം കോടതിയെ സമീപിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |