
തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂൾ പാഠഭാഗങ്ങൾ അടുത്ത അദ്ധ്യയന വർഷം പുനഃക്രമീകരിക്കും. സിലബസിന്റെ വ്യാപ്തിയിൽ 25 % കുറവ് വരുത്തുമെന്നും മന്ത്രി വി.ശിവൻകുട്ടി അടൂരിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു.
കുട്ടികൾ തോളിലേറ്റുന്ന പാഠപുസ്തകങ്ങളുടെ അമിതഭാരം സംബന്ധിച്ച പരാതികൾ വ്യാപകമായ പശ്ചാത്തലത്തിലാണ് പരിഷ്‌കാരം. ഉള്ളടക്കം മാറാതെ ഭാരം കുറയും. സിലബസിൽ കുറവ് വരുത്തുമെങ്കിലും പാഠഭാഗങ്ങളുടെ ഗുണനിലവാരത്തെയോ ആശയങ്ങളെയോ ബാധിക്കില്ല. ആവർത്തനങ്ങൾ ഒഴിവാക്കും. ഉപവിഷയങ്ങൾ ശാസ്ത്രീയമായി സംയോജിപ്പിക്കും.
പാഠ പുസ്തകങ്ങൾ
പല ഭാഗങ്ങളാക്കും
1. ഓരോ ക്ലാസിലെയും കുട്ടികളുടെ പ്രായത്തിനും മാനസിക നിലവാരത്തിനും അനുസൃതമായി പാഠഭാഗങ്ങൾ പുനഃക്രമീകരിക്കും
2. പാഠപുസ്തകങ്ങൾ ഭാഗങ്ങളായി തിരിക്കുന്നതിനൊപ്പം, സിലബസിലെ കുറവ് കൂടി വരുന്നതോടെ ബാഗിന്റെ ഭാരം ഗണ്യമായി കുറയ്ക്കാനാകും
3. ഓരോ വിഷയവും ആഴത്തിൽ പഠിപ്പിക്കാനും കുട്ടികൾക്ക് സംശയനിവാരണത്തിന് കൂടുതൽ സമയം നൽകാനും അദ്ധ്യാപകർക്ക് സാധിക്കും
4. അടുത്ത അദ്ധ്യയന വർഷത്തെ പാഠപുസ്തകങ്ങളുടെ ഒന്നാംഭാഗം അച്ചടിച്ച് കഴിഞ്ഞതിനാൽ പ്രത്യേക സർക്കുലർ വഴി പഠിക്കേണ്ടാത്ത പാഠഭാഗങ്ങളിൽ കുറവ് വരുത്തും
5. വിവരങ്ങൾ കുത്തിനിറയ്ക്കുന്ന രീതിക്കുപകരം, കുട്ടികളുടെ സർഗാത്മകതയ്ക്കും നൈപുണ്യ വികസനത്തിനും മുൻഗണന നൽകും
6. വിദ്യാഭ്യാസ മേഖലയിൽ ദേശീയഅന്തർദേശീയ തലങ്ങളിൽ വരുന്ന മാറ്റങ്ങൾ ഉൾക്കൊള്ളുന്നതോടൊപ്പം കുട്ടികളുടെ ശാരീരികക്ഷമതയും മാനസികാരോഗ്യവും ഉറപ്പാക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |