തിരുവനന്തപുരം: അംഗീകാരമില്ലാത്ത സ്കൂളുകളിൽ പഠിച്ചിരുന്ന വിദ്യാർത്ഥികൾക്ക് തുടർപഠനത്തിന് അംഗീകാരമുള്ള സ്കൂളുകളിൽ പ്രവേശനം നൽകണമെന്ന് ഉത്തരവിറക്കി വിദ്യാഭ്യാസ വകുപ്പ്. അംഗീകാരമില്ലാത്ത സ്കൂളുകളിൽ ഒന്നു മുതൽ ഒൻപതുവരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് അംഗീകാരമുള്ള സ്കൂളുകളിൽ രണ്ട് മുതൽ എട്ടുവരെ ക്ലാസുകളിൽ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം വയസ് അടിസ്ഥാനത്തിലും, 9, 10 ക്ലാസുകളിൽ വയസിന്റെയും പ്രവേശന പരീക്ഷയുടെയും അടിസ്ഥാനത്തിലും ഈ അദ്ധ്യയന വർഷം മുതൽ പ്രവേശനം നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |