SignIn
Kerala Kaumudi Online
Tuesday, 30 April 2024 2.29 PM IST

തടിക്കരുത്, ജോലിക്കിടെ ഉറങ്ങുന്നത് പ്രോത്സാഹിപ്പിക്കും; മലയാളികളുടെ പ്രിയപ്പെട്ട രാജ്യത്തെ നിയമങ്ങൾ അറിഞ്ഞോളൂ

airport

മതത്തിന്റെയും ജാതിയുടെയും പ്രദേശത്തിന്റെയുമൊക്കെ അടിസ്ഥാനത്തിൽ സംസ്‌കാരത്തിന് മാറ്റം വരാറുണ്ട്. ഉദാഹരണത്തിന് കേരളത്തിന്റെ കാര്യമെടുത്താൽ തിരുവനന്തപുരത്തെ ലൈഫ് സ്റ്റൈൽ അല്ല മലബാറുകാരുടെ. വിവാഹത്തിലും മറ്റ് ആഘോഷങ്ങളിലുമൊക്കെ ഈ വൈവിദ്ധ്യങ്ങൾ കാണാം. മലബാറിലെ പലയിടങ്ങളിലും വിവാഹത്തിനും ഓണത്തിനുമെല്ലാം നോൺവെജ് വിളമ്പാറുണ്ട്. എന്നാൽ തിരുവനന്തപുരത്ത് സദ്യയാണ് വിളമ്പുന്നത്.

ഇതുപോലെ ഓരോ രാജ്യത്തെ സംസ്കാരത്തിലും പല തരത്തിലുള്ള വൈവിദ്ധ്യങ്ങളുണ്ടാകാറുണ്ട്. ലോകത്തെവിടെയും കേട്ടുകേൾവി ഇല്ലാത്ത ചില നിയമങ്ങളും വിചിത്ര ആചാരങ്ങളുമൊക്കെയുള്ള രാജ്യങ്ങളുമുണ്ട്. അത്തരത്തിലൊരു രാജ്യമാണ് ജപ്പാൻ.

മലയാളികളടക്കമുള്ള ഒരുപാട് ഇന്ത്യക്കാർ ജോലി ചെയ്യുന്ന രാജ്യമാണ് ജപ്പാൻ. ലോകത്ത് തന്നെ സാമൂഹികമായും സാങ്കേതികമായും ഏറ്റവും പുരോഗമിച്ച രാജ്യങ്ങളിലൊന്നുകൂടിയാണിത്. എന്നിരുന്നാലും അവിടെ മുമ്പ് നിലനിന്നിരുന്നതും, ഇപ്പോൾ നിലനിൽക്കുന്നതുമായ ചില വിചിത്ര നിയമങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

തടിക്കരുത്

ജപ്പാനിലെ സുമോ ഗുസ്തിക്കാർ വളരെ പ്രശസ്തരാണ്. ഇവർ നല്ല വണ്ണമൊക്കെ ഉള്ളവരാണ്. എന്നാൽ ഗുസ്തി രംഗത്തല്ലാത്തവർക്ക് അമിത വണ്ണം അനുവദിക്കില്ല. സമീകൃത ആഹാരമാണ് ജപ്പാൻകാർ കഴിക്കുന്നത്. എന്നാൽ പൊണ്ണത്തടി നിരക്ക് കുറയാൻ കാരണം ഇതല്ല. 2008 ലെ മെറ്റാബോ നിയമം അനുസരിച്ച് 40 നും 74 നും ഇടയിൽ പ്രായമുള്ള ജാപ്പനീസ് പൗരന്മാരുടെ അരക്കെട്ട് വർഷം തോറും അളക്കാരുണ്ടെന്നതാണ് വിചിത്രമായ ഒരു കാര്യം.

gambling

അമിതവണ്ണമുള്ള ജീവനക്കാരുണ്ടെങ്കിൽ കമ്പനികൾ പിഴ അടയ്‌ക്കേണ്ടിവരും. സർക്കാർ മേഖലയാണെങ്കിൽ സർക്കാർ പിഴയൊടുക്കേണ്ടി വരും. അതിനാൽ കമ്പനികളും സർക്കാരും അവരുടെ ജീവനക്കാരുടെ അരക്കെട്ട് അളക്കണം.


ട്രെയിൻ പുഷർ ജോലി

ടോക്കിയോയിലെ 57 ശതമാനം ആളുകളും പൊതുഗതാഗതം ഉപയോഗിക്കുന്നവരാണ്. അതിനാൽത്തന്നെ രാജ്യത്തെ മിക്ക ട്രെയിനുകളും എല്ലായിപ്പോഴും നിറഞ്ഞിരിക്കും. കുറേ പേർക്ക് ട്രെയിനിൽ കയറാനും സാധിക്കില്ല. ഈ അവസ്ഥ ഒഴിവാക്കി, പരമാവധി ആളുകളെ ട്രെയിനിലേക്ക് തള്ളിവിടാൻ മിക്ക റെയിൽവേ സ്റ്റേഷനുകളിലും 'ട്രെയിൻ പുഷർമാരുണ്ട്.

വെൻഡിംഗ് മെഷീൻ

ഏകദേശം അഞ്ച് ദശലക്ഷം മെഷീനുകളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിരിക്കുന്നത്. മാഗസീനുകളും, കോണ്ടവും കുടകളും ടോയ്ലറ്റ് പേപ്പറുകളുമുൾപ്പടെയുള്ള ഒട്ടുമിക്ക സാധനങ്ങളും ഇവിടെ ലഭിക്കും. ഒരു വെൻഡിംഗ് മെഷീനെങ്കിലും ഇല്ലാത്ത തെരുവുകൾ ഇല്ലെന്ന് തന്നെ പറയാം.

airport


ജോലിക്കിടയിലെ ഉറക്കം പ്രോത്സാഹിപ്പിക്കുന്നു

ജോലിയുടെ ഇടയിൽ ഉറങ്ങുന്നത് പ്രോത്സാഹിപ്പിക്കപ്പെടുന്നു. കാരണം ഇങ്ങനെ ഉറങ്ങുന്നത് ജോലിക്ക് ഗുണം ചെയ്യുമെന്നാണ് വിശ്വസിക്കുന്നത്. ഇതുവഴി അർപ്പണബോധവും കഠിനാദ്ധ്വാനവും കൂടുമെന്നാണ് കരുതുന്നതെങ്കിലും ചിലർ ഈ അവസരം മുതലെടുക്കുകയാണ് ചെയ്യുന്നത്.

ചൂതാട്ടം നിയമവിരുദ്ധം

ജപ്പാനിൽ ചൂതാട്ടം നിയമവിരുദ്ധമാണ്! എന്നിരുന്നാലും ചൂതാട്ടത്തിന് സമാനമായ 'പാച്ചിംങ്കോ' പോലുള്ള ഗെയിമുകൾ നിയമവിരുദ്ധമല്ല. മെഷീനിൽ സ്ലോട്ട് ചെയ്തിരിക്കുന്ന ചെറിയ മെറ്റൽ ബോളുകൾ വാങ്ങിക്കൊണ്ടാണ് ഈ ഗെയിം കളിക്കുന്നത്. വിജയിക്കുന്നവർക്ക് പണം ലഭിക്കും

airport

വീടിനുള്ളിൽ ഷൂസ് അനുവദിക്കില്ല

വീടിനുള്ളിൽ ഷൂ ധരിക്കുന്നത് അപമര്യാദയായി കണക്കാക്കപ്പെടുന്നു. ഒരു വീട്ടിൽ പ്രവേശിക്കുന്നതിനുമുമ്പ്, ഷൂസ് അഴിക്കാൻ ആവശ്യപ്പെടും. പകരം ധരിക്കാൻ സ്ലിപ്പർ തരും. ജപ്പാൻകാർ പണ്ട് നിലത്തിരുന്നായിരുന്നു ഭക്ഷണം കഴിച്ചിരുന്നത്. ഇങ്ങനെ കഴിക്കുമ്പോൾ ഷൂ ധരിച്ചാൽ പുറത്തുനിന്നുള്ള മാലിന്യങ്ങൾ ഭക്ഷണത്തിലാകാൻ സാദ്ധ്യതയുണ്ട്. അതിനാലാണ് ഷൂ പുറത്തിടാൻ പറഞ്ഞിരുന്നത്. പിന്നീട് ഇതൊരു ജപ്പാനീസ് ആചാരമായി മാറി.

പെനിസ് ഫെസ്റ്റിവൽ
ലിംഗവും സ്ത്രീ പ്രത്യുൽപാദനവും ആഘോഷിക്കുന്ന കണമര മത്സൂരി ഉത്സവം എല്ലാ വർഷവും നടക്കുന്നു. ജാപ്പനീസ് നഗരമായ കവാസാക്കിയിലാണ് ഈ ഉത്സവം നടക്കുന്നത്. ഈ സമയത്ത്, പച്ചക്കറികൾ, മിഠായികൾ, അലങ്കാരങ്ങൾ എന്നിവയുൾപ്പെടെ മിക്കവാറും എല്ലാത്തിനും പുരുഷ പ്രത്യുത്പാദന അവയവത്തിന്റെ ആകൃതിയോ അല്ലെങ്കിൽ പ്രത്യുൽപാദനവുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങളോ ആയിരിക്കും. പുരുഷന്മാരുടെ 'നഗ്നോത്സവ'ത്തിൽ ചരിത്രത്തിലാദ്യമായി ഇത്തവണ സ്ത്രീകൾ പങ്കെടുത്തത് വാർത്തയായിരുന്നു.

vending-machine

വിദ്യാഭ്യാസം

ഒന്നുമുതൽ ഒൻപതുവരെയുള്ള ക്ലാസുകളിലെ കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസമാണ് നൽകുക. കുഞ്ഞുങ്ങളെ അടിക്കുന്നത് ക്രിമിനൽ കുറ്റമാണ്. സ്‌കൂൾ ബാഗുകൾ വർഷാ വർഷം മാറ്റുന്ന ഏർപ്പാടൊന്നും ഇവിടെയില്ല.

മുതിർന്നവരോട് എങ്ങനെ പെരുമാറണമെന്നും, ബസിൽ കയറുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്നൊക്കെ സ്കൂളുകളിൽ നിന്ന് പഠിപ്പിക്കും. ഗർഭിണികളും, അവശരായവരുമൊക്കെ ബസിൽ കയറിയാൽ സീറ്റിൽ നിന്ന് എഴുന്നേൽക്കണമെന്നൊക്കെ അദ്ധ്യാപകർ പറഞ്ഞുകൊടുക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: JAPPAN, LIFE STYLE, SCHOOL, JOB
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.