തിരുവനന്തപുരം:ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിന്റെ(എസ്.ഡി.എസ്.സി)ഡയറക്ടറായി പദ്മകുമാർ.ഇ.എസ്.ചുമതലയേറ്റു.തിരുവനന്തപുരം വട്ടിയൂർക്കാവിലുള്ള ഐ.എസ്.ആർ.ഒ ഇനേർഷ്യൽ സിസ്റ്റംസ് യൂണിറ്റിന്റെ (ഐ.ഐ.എസ്.യു) ഡയറക്ടറായിരുന്നു.തൃശൂർ മൂർക്കണിക്കര സ്വദേശിയാണ്.തിരുവനന്തപുരം കോളേജ് ഓഫ് എൻജിനീയറിംഗിൽ നിന്ന് ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷനിൽ ബി.ടെക് ബിരുദവും ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ നിന്ന് ഓട്ടോമേഷനിൽ എം.ഇ ബിരുദവും നേടിയിട്ടുണ്ട്.ഭാര്യ ഡോ.രാധ.ആർ.കെ പാലോടിലെ ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ സീനിയർ സയന്റിസ്റ്റും ഡിവിഷൻ ഹെഡുമാണ്.മകൾ മേധ പത്മകുമാർ യു.കെയിലെ വാർവിക്ക് സർവകലാശാലയിൽ ഇലക്ട്രോണിക്സ് എൻജിനിയറിംഗിൽ മാസ്റ്റേഴ്സ് ചെയ്യുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |