കൊച്ചി: മാസപ്പടി ആരോപണത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്ന ഹർജിയിൽ എതിർകക്ഷിയായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഒഫ് ഇന്ത്യ (സെബി) ഹൈക്കോടതിയിൽ മറുപടി സത്യവാങ്മൂലം സമർപ്പിച്ചു. ആരോപണ വിധേയരായ സി.എം.ആർ.എൽ കമ്പനിയുടെ സ്റ്റോക്കുകളും ഓഹരികളും ഡീ-ലിസ്റ്റ് ചെയ്യാനും സുതാര്യതയ്ക്കായി ഓഫർരേഖകൾ സൂക്ഷ്മപരിശോധന നടത്താനും സെബി നടപടിയെടുക്കണമെന്ന ആവശ്യവും മാദ്ധ്യമപ്രവർത്തകനായ എം.ആർ. അജയന്റെ ഹർജിയിൽ ഉന്നയിച്ചിരുന്നു. എന്നാൽ ഓഹരികൾ നീക്കംചെയ്യണമെന്ന വിഷയം പരിശോധിക്കേണ്ടത് ബോംബെ സ്‌റ്റോക് എക്സ്ചേഞ്ചാണെന്ന് സെബി ജനറൽ മാനേജർ നിൽമ്മൽ മെഹ്റോത്രയുടെ സത്യവാങ്മൂലത്തിൽ പറയുന്നു. സ്റ്റോക് എക്സ്ചേഞ്ചിനെ ഹർജിക്കാരൻ കക്ഷി ചേർക്കാത്തതിനാൽ ഈ ആവശ്യം തള്ളണമെന്നും ആവശ്യപ്പെട്ടു. 1993 കാലഘട്ടത്തിൽ കമ്പനി ഓഹരി എക്സ്ചേഞ്ചിൽ സമർപ്പിച്ച ഓഫർ ഡോക്യുമെന്റ് ഇപ്പോൾ പരിശോധിക്കണമെന്ന് പറയുന്നതിന് ന്യായീകരണമില്ലെന്നും സെബി ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |