തിരുവനന്തപുരം:ഉന്നതവിദ്യാഭ്യാസത്തിൽ സമഗ്രവും സുസ്ഥിരവുമായ വികസനത്തിന് 'ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ഭാവി വികസന ലക്ഷ്യങ്ങൾ' എന്ന സെമിനാർ 18ന് ശനിയാഴ്ച കോട്ടയത്ത് മാമ്മൻ മാപ്പിള ഹാളിൽ നടത്തുമെന്ന് മന്ത്രി ആർ.ബിന്ദു വാർത്താസമ്മേളനത്തിൽ പറഞ്ഞു.2031ൽ കേരളത്തെ സമ്പൂർണ്ണമായും വികസിതമായ വിജ്ഞാനസമ്പദ് വ്യവസ്ഥയായി മാറ്റുകയാണ് ലക്ഷ്യം.സർക്കാരിന്റെ കാഴ്ചപ്പാട് മന്ത്രി ബിന്ദു അവതരിപ്പിക്കും.സർവകലാശാലകളിലെ അക്കാഡമിക്,ഭരണ നേതൃത്വവും കോളേജുകളിലെ പ്രിൻസിപ്പൽമാരും സെമിനാറിൽ പങ്കെടുക്കും.സെമിനാറിന് മുന്നോടിയായി എല്ലാ കോളേജുകളിലും സർവകലാശാലകളിലും ചർച്ചകളുണ്ടാവുമെന്നും മന്ത്രി പറഞ്ഞു.
ഉന്നത വിദ്യാഭ്യാസ റാങ്കിംഗിന് ഡേറ്റ നൽകാം
തിരുവനന്തപുരം: കേരള ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗിന് (കെ.ഐ.ആർ.എഫ്) ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ https://kirf.kshec.org വെബ്സൈറ്റിൽ നവംബർ പത്തിനകം ഡേറ്റ നൽകണം. സർവകലാശാലകൾ, കോളേജുകൾ, എൻജിനിയറിംഗ്, മാനേജ്മെന്റ്, മെഡിക്കൽ, ഡെന്റൽ, ആർക്കിടെക്ചർ, ഫാർമസി, നഴ്സിംഗ്, നിയമം, ടീച്ചർ എഡ്യൂക്കേഷൻ, കാർഷികം അനുബന്ധ മേഖലകൾ എന്നിങ്ങനെ വ്യത്യസ്ത വിഭാഗങ്ങളിലാണ് സ്ഥാപനങ്ങൾക്ക് റാങ്കിംഗ് നൽകുന്നത്. വിവരങ്ങൾക്ക് www.kshec.kerala.gov.in.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |