ആലപ്പുഴ: എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ്.ഷാനെ കൊലപ്പെടുത്തിയ കേസിൽ ആർ.എസ്.എസ് മുഹമ്മ ഉപഖണ്ഡ് കാര്യവാഹകായ തണ്ണീർമുക്കം ഇത്തിച്ചിറയിൽ സുരേഷ് ബാബുവിനെ(48) ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി കെ.വി. ബെന്നിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. കേസിലെ 14-ാം പ്രതി മുരുകേശനെ ഒളിവിൽ പോകാൻ സഹായിച്ചതും വാഹനം നൽകിയതും സുരേഷായിരുന്നു. മുരുകേശൻ ഒളിവിലാണ്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 16 ആയി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |