ന്യൂഡൽഹി: ശിവഗിരി തീർത്ഥാടനത്തിന്റെ നവതി, ബ്രഹ്മ വിദ്യാലയത്തിന്റെ സുവർണ ജൂബിലി എന്നിവയോടനുബന്ധിച്ച് ഒരു വർഷം നീളുന്ന ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യയിലെ മുഴുവൻ ശ്രീനാരായണ പ്രസ്ഥാനങ്ങളെയും കോർത്തിണക്കി സെപ്തംബർ മുതൽ ഭാരത യാത്ര സംഘടിപ്പിക്കുമെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയും, ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദയും അറിയിച്ചു.
കോയമ്പത്തൂർ, ചെന്നൈ, ബാംഗ്ളൂർ, ഹൈദരാബാദ്, മുംബെ, കൽക്കത്ത, അഹമ്മദാബാദ്, ഡൽഹി തുടങ്ങിയ ഇന്ത്യൻ നഗരങ്ങളെയും, യു.എസ്, ഗൾഫ്, ലണ്ടൻ, സിംഗപ്പൂർ, ശ്രീലങ്ക, ആസ്ട്രേലിയ എന്നിവിടങ്ങളിലെ ശ്രീനാരായണീയ പ്രസ്ഥാനങ്ങളെയും കേന്ദീകരിച്ചും വിപുലമായ പരിപാടികൾ സംഘടിപ്പിക്കും. സമാപനത്തിന് ശിവഗിരിയിൽ വിപുലമായ ആഗോള ശ്രീനാരായണ കൺവെൻഷനും സർവ്വമത സമ്മേളനവും സംഘടിപ്പിക്കും
ശ്രീനാരായണ ഗുരുവിന്റെ ദർശനവുമായി ബന്ധപ്പെട്ട് ഇംഗ്ളീഷിലടക്കം പ്രസിദ്ധീകരിക്കുന്ന മികച്ച സാഹിത്യ കൃതികൾക്ക് അഞ്ചു ലക്ഷം രൂപയുടെ പുരസ്കാരം ഏർപ്പെടുത്തും .ആഗോളതലത്തിൽ ശ്രീനാരായണ ദർശന പ്രചരണം പ്രോത്സാഹിപ്പിക്കാനാണിത്. ഗുരു ദർശന പ്രചരണത്തിന് സമഗ്രസംഭാവനകൾ നൽകുന്ന വ്യക്തികൾക്കും അവാർഡ് നൽകും.
.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |