ശിവഗിരി: കർക്കടകത്തിലെ ചതയദിനമായ ഇന്നലെ ശിവഗിരിയിൽ നടന്ന പൂജയിൽ വൻഭക്തജനത്തിരക്ക്. മഹാസമാധിയിലും ശാരദാമഠത്തിലും വൈദികമഠത്തിലും നിരവധി ഭക്തരാണ് എത്തിയത്.
മഹാഗുരുപൂജയ്ക്കും ചതയപൂജയ്ക്കും പുറമേ ഒരു ദിവസത്തെ പൂജയ്ക്കും കുടുംബസമേതം ഭക്തർ പങ്കെടുത്തു. പുലർച്ചെ മുതൽ സംസ്ഥാനത്തിന്റെ ഭാഗങ്ങളിൽനിന്നും ശാഖകൾ കേന്ദ്രീകരിച്ചും ഗുരു ധർമ്മ പ്രചരണ സഭ തുടങ്ങി വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങളിൽ നിന്നുള്ളവരും ശിവഗിരിയിലെ ചതയ പൂജയിൽ പങ്കുചേർന്നു. ഭക്തർക്ക് ഗുരുപൂജാ പ്രസാദം രാവിലെയും ഉച്ചയ്ക്കും നൽകി. പതിവുപോലെ ശിവഗിരി നഴ്സിംഗ് സ്കൂളിലെ വിദ്യാർത്ഥികൾക്കും മറ്റുഭക്തർക്കും വേണ്ടി സത്സംഗവും നടന്നു. സ്വാമി അസംഗാനന്ദഗിരി പഠനക്ലാസ് നയിച്ചു.
ഫോട്ടോ: കർക്കടക ചതയ ദിനമായ ഇന്നലെ ശിവഗിരി മഹാസമാധിയിലെ ഭക്തജനത്തിരക്ക്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |