SignIn
Kerala Kaumudi Online
Wednesday, 16 September 2026 6.40 AM IST

അവധിക്കാലപഠന ക്യാമ്പ് സമാപിച്ചു

sivagiri

ശിവഗിരി : ഒരാഴ്ചക്കാലമായി ശിവഗിരിമഠത്തിൽ നടന്നു വന്ന വിദ്യാർത്ഥികളുടെ അവധിക്കാല ക്യാമ്പിനു സമാപനമായി. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ബോർഡ് അംഗം സ്വാമി വിശാലാനന്ദയുടെ അദ്ധ്യക്ഷതയിൽ നടന്ന സമാപന സമ്മേളനം ധർമ്മസംഘം ട്രസ്റ്റ് ട്രഷറർ സ്വാമി ശാരദാനന്ദ ഉദ്ഘാടനം ചെയ്തു.

സ്വാമി ശിവസ്വരൂപാനന്ദ, സ്വാമി അസംഗാനന്ദഗിരി എന്നിവർ ക്യാമ്പ് അവലോകനം നടത്തി. ധന്യാ ബൻസാൽ, അപർണാ രാജ്, ശിവാനന്ദ്, അഭിനവ്, അനന്തകൃഷ്ണൻ, ഭവ്യ, ശ്രീജിത്ത്, ഉണ്ണികൃഷ്ണൻ, ഹരിപ്രസാദ് തുടങ്ങിയവർ സംസാരിച്ചു. പഠിതാക്കൾക്ക് സർട്ടിഫിക്കറ്റ് വിതരണവും നടന്നു.

ഫോട്ടോ: ശിവഗിരിയിൽ വിദ്യാർത്ഥികളുടെ അവധിക്കാല ക്യാമ്പിന്റെ സമാപന സമ്മേളനം സ്വാമി ശാരദാനന്ദ ഉദ്ഘാടനം ചെയ്യുന്നു. സ്വാമി ശിവസ്വരൂപാനന്ദ, സ്വാമി അസംഗാനന്ദഗിരി തുടങ്ങിയവർ സമീപം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SIVAGIRI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA