ശിവഗിരി: തീർത്ഥാടന നവതിയോടനുബന്ധിച്ച് ശിവഗിരിയിൽ നടന്ന സംസ്ഥാന പാരമ്പര്യ നാട്ടുവൈദ്യ സംഗമവും ഭാരതീയ നാട്ടുചികിത്സാസംഘം സിൽവർ ജൂബിലി ആഘോഷവും ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്തു. വൈദ്യസംഘം പ്രസിഡന്റ് ടി.കെ.അജികുമാർ വൈദ്യൻ അദ്ധ്യക്ഷത വഹിച്ചു.ഉച്ചയ്ക്ക് നടന്ന പൊതുസമ്മേളനം സിനിമാതാരം ശിവജി ഗുരുവായൂർ ഉദ്ഘാടനം ചെയ്തു. സിനിമാ സീരിയൽ താരം സീമ.ജി.നായർ മുഖ്യാതിഥിയായിരുന്നു. പാരമ്പര്യ വൈദ്യചികിത്സാ രംഗത്ത് പ്രാഗത്ഭ്യം തെളിയിച്ചവരെ സ്വാമി സച്ചിദാനന്ദ പുരസ്കാരം നൽകി അനുമോദിച്ചു. വൈദ്യസംഘം ജനറൽ സെക്രട്ടറി പി.വി.ബാലകൃഷ്ണൻ വൈദ്യർ അദ്ധ്യക്ഷത വഹിച്ചു. അരിക്കുഴ വാസുദേവൻ വൈദ്യർ നന്ദി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |