SignIn
Kerala Kaumudi Online
Friday, 29 March 2024 2.31 AM IST

ശിവശങ്കറിന് കുരുക്കായി ലോക്കറും ഒരു കോടിയും

p

തിരുവനന്തപുരം: ലൈഫ് പദ്ധതിയിലെ കോഴപ്പണം സ്വപ്നയുടെ ബാങ്ക് ലോക്കറിൽ ഒളിപ്പിച്ച അതിബുദ്ധിയാണ് ശിവശങ്കറിന് വിനയായത്. പിടിച്ചെടുത്ത ഒരു കോടി രൂപ നിർമ്മാണക്കമ്പനിയായ യൂണിടാക് നൽകിയ കോഴയാണെന്ന് സ്ഥിരീകരിച്ച ഇ.ഡി, ലോക്കറെടുത്തു നൽകിയ ചാർട്ടേർഡ് അക്കൗണ്ടന്റ് വേണുഗോപാലിനെ ശിവശങ്കറിനൊപ്പമിരുത്തിയാണ് ചോദ്യം ചെയ്യുന്നത്.

ലോക്കറിൽ സൂക്ഷിക്കാനുള്ള പണവുമായി ശിവശങ്കർ തന്റെ വീട്ടിലെത്തിയെന്ന് വേണുഗോപാൽ വെളിപ്പെടുത്തിയതായാണ് അറിയുന്നത്. അതേസമയം, ചോദ്യംചെയ്യലുമായി സഹകരിക്കാതെ മൗനത്തിലാണ് ശിവശങ്കർ.

4.48 കോടി കോഴയിൽ ശിവശങ്കറിന് കിട്ടിയ ഒരുകോടി സൂക്ഷിക്കാൻ സ്വപ്നയുമായി ജോയിന്റ് അക്കൗണ്ടിൽ ലോക്കറെടുത്തത് ശിവശങ്കറിന്റെ നിർദ്ദേശപ്രകാരമാണെന്ന് വേണുഗോപൽ വെളിപ്പെടുത്തി. സ്വപ്നയെ ഓഫീസിൽ കൊണ്ടുവന്ന് പരിചയപ്പെടുത്തിയത് ശിവശങ്കറാണ്.

ജോയിന്റ് അക്കൗണ്ടിലേക്ക് ആദ്യം നിക്ഷേപിച്ചത് 30 ലക്ഷമായിരുന്നു. പിന്നീട് പലഘട്ടത്തിലായി സ്വപ്ന ഇത് പിൻവലിച്ചു. പലപ്പോഴും കൂടുതൽ പണം കൊണ്ടുവച്ചു. അക്കൗണ്ട് അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടപ്പോൾ കുറച്ച് സ്വർണാഭരണങ്ങൾ ലോക്കറിലുണ്ടെന്നായിരുന്നു സ്വപ്ന പറഞ്ഞത്.

കൂടുതൽ പണം ലോക്കറിലെത്തിയതോടെ, ശിവശങ്കറിന്റെ നിർദ്ദേശപ്രകാരം ലോക്കറിന്റെ താക്കോൽ സ്വപ്‌നയിൽ നിന്ന് വാങ്ങിയെന്നും വേണുഗോപാൽ വെളിപ്പെടുത്തിയിട്ടുണ്ട്. സെക്രട്ടേറിയറ്റിനടുത്ത് എസ്.ബി.ഐ സിറ്റി ബ്രാഞ്ചിലും ഫെഡറൽ ബാങ്കിന്റെ സ്റ്റാച്യു ബ്രാഞ്ചിലുമായിരുന്നു ലോക്കറുകൾ. എത്രകോടികൾ ലോക്കറിലെത്തിയെന്ന് ഇനിവേണം കണ്ടെത്താൻ.

പ്രളയബാധിതർക്ക് വീടുകളും ആശുപത്രികളും നിർമ്മിക്കാൻ കിട്ടിയ ഒരുകോടി ദിർഹത്തിന്റെ സംഭാവന

സ്വകാര്യ കരാറുകാരിത്തിക്കാൻ

ശിവശങ്കറിന്റെ നേതൃത്വത്തിൽ ഗൂഢാലോചന നടന്നതായി ഇ.ഡി പറയുന്നു. യു.എ.ഇയിലെ ജീവകാരുണ്യ സംഘടനയായ റെഡ്ക്രെസന്റ് സർക്കാരുമായി ധാരണാപത്രമൊപ്പിട്ടതിനു പിന്നാലെ, യു.എ.ഇ കോൺസൽ ജനറലുമായി കരാറുണ്ടാക്കാൻ സ്വകാര്യകമ്പനികളെ അനുവദിച്ചു. സി.എ.ജി ഓഡിറ്റൊഴിവാക്കി കോഴ തട്ടാനുള്ള തന്ത്രമായിരുന്നു ഇത്. ശിവശങ്കറിനുള്ള ഒരു കോടി കോൺസുലേറ്റിലെ അക്കൗണ്ടന്റ് ഖാലിദാണ് എത്തിച്ചത്.

സർക്കാർ കണ്ണടച്ചു,

കോഴയൊഴുകി

 സർക്കാരും റെഡ്ക്രസന്റുമായുള്ള ധാരണാപത്രമനുസരിച്ച് മൂന്നാമതൊരാളുമായി കരാറുണ്ടാക്കാൻ ഇരുകക്ഷികൾക്കും സ്വാതന്ത്ര്യമുണ്ട്. സ്വകാര്യകമ്പനിയെ തിരുകിക്കയറ്റാനുള്ള ശിവശങ്കറിന്റെ തന്ത്രമായിരുന്നു ഇത്

 നിർമ്മാണക്കരാർ കോൺസൽ ജനറലും സ്വകാര്യ കമ്പനിയും തമ്മിലാക്കി സർക്കാർ ഏജൻസി മാറിനിന്നതോടെ സി.എ.ജിക്ക് ഓഡിറ്റ് അസാദ്ധ്യമായി. സർക്കാർ ഭൂമിയിൽ നടക്കുന്ന നിർമ്മാണംപോലും പരിശോധിക്കാനാവാതായി

 തുടർകരാറുകളൊപ്പിടാതെ വിദേശസഹായം യൂണിടാക് ബിൽഡേഴ്സ്, യെസിൻ വെഞ്ചേഴ്സ് കമ്പനികളുടെ അക്കൗണ്ടിലെത്തിച്ചു. നയതന്ത്രപരിരക്ഷയുള്ള കോൺസൽ ജനറലുമായി കരാറുമുണ്ടാക്കി

 യൂണിടാക്കിന്റെ നിർമ്മാണപ്ലാൻ കരാറുകളില്ലാതെ സ്വീകരിപ്പിച്ചതും കരാറുകാരനെ ലൈഫുമായി ബന്ധപ്പെടുത്തിയതും ശിവശങ്കർ. പദ്ധതിരേഖകൾ സ്വപ്നയ്ക്ക് ചോർത്തി കോഴയിടപാടും നടത്തി

സ്വപ്ന മാപ്പുസാക്ഷി?

സ്വപ്നയെ മാപ്പുസാക്ഷിയാക്കി ശിവശങ്കറിന്റെ കള്ളപ്പണ ഇടപാടുകൾ തെളിയിക്കാനാണ് ഇ.ഡിയുടെ നീക്കം. കള്ളപ്പണം കോഴയായി സ്വീകരിച്ചതിനും അത് വെളുപ്പിച്ചെടുക്കാൻ ശ്രമിച്ചതിനും 7വർഷം വരെ തടവും 5 ലക്ഷം പിഴയും കിട്ടാവുന്ന പി.എം.എൽ.എ 3, 4 വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ചാർട്ടേർഡ് അക്കൗണ്ടന്റിനെ പ്രതിചേർത്തശേഷം മാപ്പുസാക്ഷിയാക്കി കേസ് കടുപ്പിക്കാനും ഇ.ഡി ആലോചിക്കുന്നുണ്ട്.

ഒ​ന്നും​ ​മി​ണ്ടാ​തെ​ ​ശി​വ​ശ​ങ്കർ

പ്ര​ത്യേ​ക​ ​ലേ​ഖ​കൻ

കൊ​ച്ചി​:​ ​ചാ​ർ​ട്ടേ​ർ​ഡ് ​അ​ക്കൗ​ണ്ട​ന്റി​നൊ​പ്പ​മി​രു​ത്തി​യു​ള്ള​ ​ചോ​ദ്യം​ ​ചെ​യ്യ​ലി​ലും​ ​മൗ​ന​വും​ ​നി​സം​ഗ​ത​യും​ ​പാ​ലി​ച്ച് ​ശി​വ​ശ​ങ്ക​ർ.​ ​പ​ണി​മി​ട​പാ​ടു​ക​ൾ​ ​സം​ബ​ന്ധി​ച്ച​ ​ചോ​ദ്യ​ങ്ങ​ൾ​ക്കൊ​ന്നു​ ​വ്യ​ക്ത​മാ​യ​ ​മ​റു​പ​ടി​ ​ന​ൽ​കി​യി​ല്ല.​ ​ശി​വ​ശ​ങ്ക​റി​നെ​ ​കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​ക്കി​യ​പ്പോ​ൾ​ ​ഇ.​ഡി​ ​സ​മ​ർ​പ്പി​ച്ച​ ​റി​മാ​ൻ​ഡ് ​റി​പ്പോ​ർ​ട്ടി​ൽ​ ​സ്വ​പ്ന​ ​സു​രേ​ഷു​മാ​യി​ ​ന​ട​ത്തി​യ​ ​ചാ​റ്റും​ ​ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.​ ​സ്വ​പ്ന​യ്ക്ക് ​ജോ​ലി​ ​ന​ൽ​കാ​ൻ​ ​മു​ഖ്യ​മ​ന്ത്രി​ ​ത​ന്നോ​ട് ​നി​ർ​ദ്ദേ​ശി​ച്ചെ​ന്ന് ​ശി​വ​ശ​ങ്ക​ർ​ ​ചാ​റ്റി​ൽ​ ​പ​റ​യു​ന്നു.​ ​ഇ​തു​ ​സം​ബ​ന്ധി​ച്ച് ​ചോ​ദി​ച്ച​പ്പോ​ഴും​ ​ശി​വ​ശ​ങ്ക​ർ​ ​മൗ​നം​ ​പാ​ലി​ച്ചു.​ ​ഇ.​ഡി.​ ​ഓ​ഫീ​സി​ലാ​ണ് ​ശി​വ​ശ​ങ്ക​ർ​ ​ക​ഴി​യു​ന്ന​ത്.

തി​രി​ച്ചു​പി​ടി​ക്കാ​തെ
സ്വ​പ്ന​യു​ടെ​ ​ശ​മ്പ​ളം

തി​രു​വ​ന​ന്ത​പു​രം​:​ ​സ്വ​പ്ന​ ​സു​രേ​ഷി​നെ​ ​സ്പേ​സ് ​പാ​ർ​ക്കി​ൽ​ ​ജൂ​നി​യ​ർ​ ​ക​ൺ​സ​ൾ​ട്ട​ന്റാ​യി​ ​നി​യ​മി​ച്ച​തി​ലൂ​ടെ​ ​ന​ൽ​കി​യ​ 16.15​ല​ക്ഷം​ ​രൂ​പ​ ​ശ​മ്പ​ളം​ ​ക​ൺ​സ​ൾ​ട്ട​ന്റാ​യ​ ​പ്രൈ​സ് ​വാ​ട്ട​ർ​ ​കൂ​പ്പേ​ഴ്സി​ൽ​ ​നി​ന്ന് ​(​പി.​ഡ​ബ്ല്യു.​സി​)​ ​തി​രി​ച്ചു​ ​പി​ടി​ക്ക​ണ​മെ​ന്ന​ ​ശു​പാ​ർ​ശ​ ​ന​ട​പ്പാ​യി​ല്ല.​ ​ശ​മ്പ​ളം​ ​തി​രി​കെ​ ​ന​ൽ​കാ​നാ​വി​ല്ലെ​ന്ന് ​ക​ൺ​സ​ൾ​ട്ട​ന​സി​ ​സ​ർ​ക്കാ​രി​നെ​ ​അ​റി​യി​ച്ചി​രു​ന്നു.
തു​ക​ ​തി​രി​ച്ചു​പി​ടി​ക്കാ​നാ​യി​ല്ലെ​ങ്കി​ൽ​ ​കേ​ര​ള​ ​സ്റ്റേ​റ്റ് ​ഇ​ൻ​ഫ​ർ​മേ​ഷ​ൻ​ ​ടെ​ക്നോ​ള​ജി​ ​ഇ​ൻ​ഫ്രാ​സ്ട്ര​ക്ച്ച​ർ​ ​ലി​മി​റ്റ​ഡ് ​(​കെ.​എ​സ്.​ ​ഐ.​ടി.​ഐ.​എ​ൽ​)​ ​ചെ​യ​ർ​മാ​നാ​യി​രു​ന്ന​ ​ശി​വ​ശ​ങ്ക​ർ​ ​അ​ട​ക്ക​മു​ള്ള​ ​ഉ​ദ്യോ​ഗ​സ്ഥ​രി​ൽ​ ​നി​ന്ന് ​ഈ​ടാ​ക്ക​ണ​മെ​ന്നാ​യി​രു​ന്നു​ ​ധ​ന​കാ​ര്യ​ ​പ​രി​ശോ​ധ​നാ​വി​ഭാ​ഗ​ത്തി​ന്റെ​ ​റി​പ്പോ​ർ​ട്ട്.​ ​എ​ന്നാ​ൽ​ ​ശി​വ​ശ​ങ്ക​ർ​ ​ക​ഴി​ഞ്ഞ​ ​മാ​സം​ ​വി​ര​മി​ച്ചു.
പി.​ഡ​ബ്ല്യു.​സി​ക്ക് ​സ​ർ​ക്കാ​ർ​ ​ക​രാ​റു​ക​ളി​ൽ​ ​വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ​തി​നെ​തി​രെ​ ​കോ​ട​തി​യി​ൽ​ ​കേ​സു​ണ്ട്.​ ​സ്വ​പ്ന​യു​ടെ​ ​ശ​മ്പ​ളം​ ​തി​രി​ച്ചു​പി​ടി​ക്കു​ന്ന​ ​ന​ട​പ​ടി​ക​ൾ​ ​ഈ​ ​കേ​സി​ന്റെ​ ​ഭാ​ഗ​മാ​യി​ ​മാ​റി​യെ​ന്ന് ​കെ.​എ​സ്.​ഐ.​ടി.​ഐ.​എ​ൽ​ ​പ​റ​ഞ്ഞു.​ ​തു​ക​ ​തി​രി​ച്ച​ട​യ്ക്കാ​തെ,​ ​കെ​ ​ഫോ​ൺ​ ​പ​ദ്ധ​തി​ക്കാ​യി​ ​പി.​ഡ​ബ്ല്യു.​സി​ക്ക് ​ന​ൽ​കാ​നു​ള്ള​ ​ഒ​രു​ ​കോ​ടി​രൂ​പ​ ​ന​ൽ​കേ​ണ്ട​തി​ല്ലെ​ന്നാ​ണ് ​സ്ഥാ​പ​ന​ത്തി​ന്റെ​ ​തീ​രു​മാ​നം.
കോ​ട​തി​ ​തീ​രു​മാ​നം​ ​വ​ന്ന​ശേ​ഷം​ ​സ്വ​പ്ന​യു​ടെ​ ​ശ​മ്പ​ളം​ ​തി​രി​ച്ചു​പി​ടി​ച്ചാ​ൽ​ ​മ​തി​യെ​ന്നാ​ണ് ​സ്റ്റാ​ൻ​ഡിം​ഗ് ​കോ​ൺ​സി​ലി​ന്റെ​യും​ ​നി​യ​മോ​പ​ദേ​ശം.​ ​ഈ​ ​മാ​സം​ 22​നാ​ണ് ​ഹൈ​ക്കോ​ട​തി​ ​കേ​സ് ​പ​രി​ഗ​ണി​ക്കു​ന്ന​ത്.
19,06,730​ ​രൂ​പ​യാ​ണ് ​ഐ.​ടി​ ​വ​കു​പ്പ് ​ശ​മ്പ​ള​മാ​യി​ ​പി​ഡ​ബ്ല്യു​സി​ക്ക് ​അ​നു​വ​ദി​ച്ച​ത്.​ ​ജി.​എ​സ്.​ടി​ ​ഒ​ഴി​ച്ചു​ള്ള​ 16,15,873​ ​രൂ​പ​ ​തി​രി​ച്ചു​ ​പി​ടി​ക്ക​ണ​മെ​ന്നാ​ണ് ​ശു​പാ​ർ​ശ.​ ​ചീ​ഫ്സെ​ക്ര​ട്ട​റി​ ​അ​ദ്ധ്യ​ക്ഷ​നാ​യ​ ​സ​മി​തി​യും​ ​ശ​മ്പ​ളം​ ​ഉ​ദ്യോ​ഗ​സ്ഥ​രി​ൽ​നി​ന്ന് ​തി​രി​ച്ചു​ ​പി​ടി​ക്ക​ണ​മെ​ന്ന് ​നി​ർ​ദ്ദേ​ശി​ച്ചി​രു​ന്നു.

ഇ.​ഡി​ ​ന​ട​പ​ടി​ ​രാ​ഷ്ട്രീയ
പ്രേ​രി​തം​:​കാ​നം

ക​ണ്ണൂ​ർ​:​ ​തി​ര​ഞ്ഞെ​ടു​പ്പ് ​അ​ടു​ക്കു​മ്പോ​ൾ​ ​ഇ.​ഡി​ ​അ​ട​ക്ക​മു​ള്ള​ ​കേ​ന്ദ്ര​ ​ഏ​ജ​ൻ​സി​ക​ൾ​ ​സെ​ക്ര​ട്ട​റി​യേ​റ്റി​ന് ​മു​ന്നി​ൽ​ ​വ​ട്ട​മി​ട്ട് ​പ​റ​ക്കാ​റു​ണ്ടെ​ന്നും,​ ​ശി​വ​ശ​ങ്ക​റി​ന്റെ​ ​അ​റ​സ്റ്റ് ​അ​തി​ന്റെ​ ​ഭാ​ഗ​മാ​ണെ​ന്നും​ ​സി.​പി.​ഐ​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​കാ​നം​ ​രാ​ജേ​ന്ദ്ര​ൻ​ ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ട് ​പ​റ​ഞ്ഞു.
ഇ.​ഡി​യു​ടെ​ ​ന​ട​പ​ടി​ ​രാ​ഷ്ട്രീ​യ​ ​പ്രേ​രി​ത​മാ​ണ്.​ ​ലൈ​ഫ് ​മി​ഷ​ൻ​ ​കോ​ഴ​ക്കേ​സി​ൽ​ ​ശി​വ​ശ​ങ്ക​ർ​ ​കു​റ്റാ​രോ​പി​ത​ൻ​ ​മാ​ത്ര​മാ​ണ്.​ ​അ​ന്വേ​ഷ​ണ​ത്തെ​ ​ആ​രും​ ​എ​തി​ർ​ത്തി​ട്ടി​ല്ല.​ ​അ​ത് ​അ​തി​ന്റെ​ ​വ​ഴി​ക്ക് ​ന​ട​ക്ക​ട്ടെ.​ ​ഇ​ന്ധ​ന​ ​നി​കു​തി​ ​താ​ത്കാ​ലി​ക​ ​സം​വി​ധാ​നം​ ​മാ​ത്ര​മാ​ണ്.​ ​അ​ത് ​നീ​ണ്ട​കാ​ലം​ ​തു​ട​രാ​ൻ​ ​ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ല.​ ​മ​ന്ത്രി​ ​പി.​ ​പ്ര​സാ​ദി​ന്റെ​ ​ഇ​സ്രാ​യേ​ൽ​ ​സ​ന്ദ​ർ​ശ​ന​ത്തി​ന് ​രാ​ഷ്ട്രീ​യ​ ​വി​ല​ക്കി​ല്ലെ​ന്നും​ ​നി​യ​മ​സ​ഭ​ ​സ​ബ് ​ക​മ്മി​റ്റി​ ​ചേ​രു​ന്ന​ ​സ​മ​യ​മാ​യ​തി​നാ​ൽ​ ​മാ​ത്ര​മാ​ണ് ​മ​ന്ത്രി​ക്ക് ​യാ​ത്രാ​നു​മ​തി​ ​നി​ഷേ​ധി​ച്ച​തെ​ന്നും​ ​കാ​നം​ ​പ​റ​ഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SIVSANKAR
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.