തിരുവനന്തപുരം: മുൻ എക്‌സൈസ് കമ്മിഷണർ മഹിപാൽ യാദവ് അന്തരിച്ചു. മസ്‌തിഷ്‌കത്തിൽ അർബുദം ബാധിച്ചതിനെ തുടർന്നായിരുന്നു അന്ത്യം. ഈ മാസം അവസാനം പൊലീസ് ആസ്ഥാനത്ത് വിരമിക്കൽ ചടങ്ങ് നടത്താനിരിക്കുകയായിരുന്നു, ഇതിനിടെയാണ് രാജസ്ഥാനിൽ ചികിത്സയിലിരിക്കെ അന്ത്യം സംഭവിച്ചത്. എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനായ മഹിപാൽ യാദവ്, എസ് ആനന്ദകൃഷ്‌ണൻ വിരമിച്ചതോടെ ജൂൺ മാസത്തിലാണ് എക്‌സൈസ് കമ്മിഷണറായത്. പിന്നീട് ചികിത്സയ്‌ക്കായി പോയി. 1997 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ മഹിപാൽ യാദവ് കേന്ദ്ര ഡപ്യുട്ടേഷനിൽ പോയ ശേഷം പിന്നീട് കേരളത്തിലേക്ക് മടങ്ങിയെത്തി.
എക്‌സൈസ് കമ്മിഷണർ ആയി ചുമതലയേറ്റ ശേഷം ബ്രെയിൻ ട്യൂമർ സ്ഥിരീകരിച്ചതോടെ കഴിഞ്ഞമാസം അവസാനം അദ്ദേഹം അവധിയിൽ പ്രവേശിച്ചു. തുടർന്ന് എം ആർ അജിത് കുമാറിനെ സർക്കാർ എക്‌സൈസ് കമ്മിഷണറായി നിയമിച്ചിരുന്നു. 2013ൽ വിശിഷ്‌ട സേവനത്തിനുള്ള രാഷ്‌ട്രപതിയുടെ മെഡൽ അദ്ദേഹം നേടിയിട്ടുണ്ട്. എറണാകുളം ഐജി, ബിവറേജസ് കോർപറേഷൻ എംഡി എന്നിങ്ങനെ പദവികളും അദ്ദേഹം വഹിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |