ശബരിമല: തിരുവാഭരണ വിഭൂഷിതനായി ശബരീശൻ ഭക്തർക്ക് ദർശനം നൽകുന്ന പുണ്യമൂഹൂർത്തത്തിൽ മകരജ്യോതി ദർശനത്തിനായി ആയിരങ്ങളാണ് ശബരിമലയിൽ കാത്തിരിക്കുന്നത്. തീർത്ഥാടകർ തങ്ങുന്ന പർണ്ണശാലകളിൽ നിന്നുയരുന്ന കർപ്പൂരത്തിന്റെ സുഗന്ധത്തിനൊപ്പം ശരണംവിളികൾ കൊണ്ട് മുഖരിതമാണ് പൂങ്കാവനം. പന്തളം കൊട്ടാരത്തിൽ നിന്ന് പരമ്പരാഗത കാനനപാതയിലൂടെ ആരംഭിച്ച തിരുവാഭരണ ഘോഷയാത്ര ഇന്ന് വൈകിട്ട് 5.30ന് ശരംകുത്തിയിൽ എത്തിച്ചേരും.
വരുമാനം
310.40 കോടി
മണ്ഡല മകരവിളക്ക് തീർത്ഥാടനകാലത്ത് ജനുവരി 12വരെ 310,40,97,309 രൂപ ശബരിമല നടവരുമാനം ലഭിച്ചതായി ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപൻ അറിയിച്ചു. ഇതിൽ 231,55,32,006 രൂപ മണ്ഡലകാലത്തെയും 78,85,65,303രൂപ മകരവിളക്ക് കാലത്തെയും വരുമാനമാണ്. അരവണ വില്പനയിൽ മണ്ഡലകാലത്ത് 107,85,15,970രൂപയും മകരവിളക്ക് കാലത്ത് 32,93,74,900രൂപയും ലഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |