SignIn
Kerala Kaumudi Online
Thursday, 19 September 2024 3.15 PM IST

ശ്രീനാരായണ എംപ്ലോയീസ് ഫോറം വാർഷിക സമ്മേളനവും അനുമോദനവും 6 ന്  വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും

Increase Font Size Decrease Font Size Print Page
p

ചേർത്തല: ശ്രീനാരായണ എംപ്ലോയീസ് ഫോറത്തിന്റെ മൂന്നാമത് വാർഷിക സമ്മേളനം ഈ മാസം 6 ന് ഉച്ചയ്ക്ക് 1.30 ന് എസ്.എൻ.ഡി.പി യോഗം കണിച്ചുകുളങ്ങര യൂണിയൻ ഹാളിൽ (സഹോദരൻ അയ്യപ്പൻ നഗർ) നടക്കും. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും. ഫോറം കേന്ദ്രസമിതി പ്രസിഡന്റ് എസ്.അജുലാൽ അദ്ധ്യക്ഷത വഹിക്കും.

യോഗം കൗൺസിലർമാരായ പി.കെ. പ്രസന്നൻ, സി.എം. ബാബു, പി.എസ്.എൻ. ബാബു, കണിച്ചുകുളങ്ങര യൂണിയൻ പ്രസിഡന്റ് വി.എം. പുരുഷോത്തമൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തും. കോ- ഓർഡിനേറ്റർ പി.വി.രജിമോൻ സംഘടനാ സന്ദേശം നൽകും. ശ്രീ നാരായണ പെൻഷണേഴ്സ് കൗൺസിൽ പ്രസിഡന്റ് പ്രൊഫ. പി.ആർ. ജയചന്ദ്രൻ, സെക്രട്ടറി കെ.എം. സജീവ് എന്നിവർ സംസാരിക്കും. ഗുരുധർമ്മ പ്രചാരകനും ഫോറം വൈസ് പ്രസിഡന്റുമായ ബിജു പുളിക്കലേടത്ത് ആമുഖ പ്രസംഗം നടത്തും. സെക്രട്ടറി ഡോ.വി.ശ്രീകുമാർ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ഡോ.എസ്.വിഷ്ണു വരവു ചെലവ് കണക്കും അവതരിപ്പിക്കും.

സർക്കാർ സർവീസിലും ഫോറം പ്രവർത്തനത്തിലും ഊർജിതമായി പ്രവർത്തനം കാഴ്ചവച്ചവരെയും ശതാഭിഷിക്ത സ്മരണാർത്ഥം 84 കുട്ടികളെ സിവിൽ സർവീസ് പ്രിലിമിനറിക്ക് പഠിപ്പിക്കുന്നതിനും ആറാം ക്ലാസ് മുതലുള്ള കുട്ടികൾക്ക് പഠന സഹായ പദ്ധതികൾ നടപ്പാക്കുന്നതിനും വേണ്ട ഭൗതിക സാഹചര്യമൊരുക്കുന്ന യോഗം കൗൺസിലർമാരെയും കോ- ഓർഡിനേറ്ററെയും ഫോറത്തിന്റെ ട്രെയിനിംഗ് ആൻഡ് ഡെവലപ്മെന്റ് വിംഗിനേയും അനുമോദിക്കും. ഫോറം വൈസ് പ്രസിഡന്റ് ബൈജു ജി.പുനലൂർ സ്വാഗതവും വൈസ് പ്രസിഡന്റ് കെ.പി. ഗോപാലകൃഷ്ണൻ നന്ദിയും പറയും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: SNDP
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.