ന്യൂഡൽഹി:പഞ്ചാബ് നിയമസഭാ സ്പീക്കറായി എ.എ.പി എം.എൽ.എ കുൽതാർ സിംഗ് സ്വാന്ത്വാനെ പാർട്ടി നാമനിർദ്ദേശം ചെയ്തു. കോട്കപുര നിയമസഭാ മണ്ഡലത്തിൽ നിന്നാണ് സാന്ത്വാൻ തിരഞ്ഞെടുക്കപ്പെട്ടത്. 21 ന് കുൽതാർ സിംഗ് സാന്ത്വാനെ സ്പീക്കറായി തിരഞ്ഞെടുക്കും.കോൺഗ്രസ് നേതാവ് റാണ കൻവർപാൽ സിംഗിന്റെ പിൻഗാമിയായാണ് സാന്ത്വാൻ എത്തുന്നത്.
ചരിത്രപരമായ പതിനാറാം പഞ്ചാബ് വിധാൻ സഭയുടെ സ്പീക്കർ എന്ന നിലയിൽ പ്രവർത്തിക്കാൻ എന്നിൽ വിശ്വാസം അർപ്പിച്ച അർപ്പിച്ച അരവിന്ദ് കെജ് രിവാളിനും എന്റെ മുഖ്യമന്ത്രി ഭഗവന്ത് മാൻ സിംഗിനും ഹൃദയം നിറഞ്ഞ നന്ദി പറയുന്നതായി കുൽതാർ സിംഗ് സാന്ത്വാൻ ട്വിറ്ററിൽ കുറിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |