തിരുവനന്തപുരം: സ്ത്രീപീഡന കേസിൽ ഒളിവിൽപ്പോയ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയ്ക്കെതിരെ വീണ്ടും ലൈംഗിക പീഡന പരാതി. കേരളത്തിന് പുറത്ത് താമസിക്കുന്ന 23 കാരിയാണ് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫിന് ഇ മെയിൽ വഴി ഇന്നലെ പരാതി അയച്ചത്.
വിവാഹ വാഗ്ദാനം ചെയ്ത് രാഹുൽ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതിയുടെ ഉള്ളടക്കം. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എ.ഐ.സി.സിക്കും രാഹുൽഗാന്ധിക്കും പ്രിയങ്കാഗാന്ധിക്കും താൻ പരാതി നൽകിയതായും കത്തിൽ വ്യക്തമാക്കുന്നു. ആവശ്യമായ നിയമനടപടി സ്വീകരിക്കണമെന്നുകാട്ടി കെ.പി.സി.സി പ്രസിഡന്റ് സണ്ണിജോസഫ് ഇത് ഡി.ജി.പിക്ക് കൈമാറി. ഇക്കാര്യം വ്യക്തമാക്കി പരാതി ലഭിച്ച ബ്ളൂ ബട്ടർഫ്ളൈ എന്ന
ഇ മെയിൽ വിലാസത്തിലേക്ക് കെ.പി.സി.സി മറുപടിയും അയച്ചു. രണ്ടുവർഷം മുമ്പ് നടന്ന സംഭവത്തിലാണ് പെൺകുട്ടി ഇപ്പോൾ പരാതി നൽകിയത്. ക്രൈംബ്രാഞ്ച് തന്നിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചിട്ടുള്ളതായും പെൺകുട്ടി വെളിപ്പെടുത്തി.
2023-ൽ സമൂഹമാദ്ധ്യമം വഴിയാണ് രാഹുലുമായി പരിചയത്തിലായതും, തന്നെ വിവാഹം കഴിക്കാൻ രാഹുൽ താത്പര്യം കാട്ടിയതുമെന്ന് പരാതിയിൽ വിശദമാക്കുന്നു. ഇക്കാര്യം തന്റെ വീട്ടുകാരെ അറിയിച്ചെങ്കിലും അനുകൂലിച്ചില്ല. എന്നാൽ പിന്നീട് രാഹുൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷ പദവിയിലെത്തിയ ശേഷമാണ് അവർ വിവാഹത്തിന് അനുകൂല നിലപാടെടുത്തതെന്ന് യുവതി പറയുന്നു.
ഹോം സ്റ്റേയിലെത്തിച്ചത്
ഫെനി നൈനാനൊപ്പമെന്ന്
ഭാവി കാര്യങ്ങൾ സംസാരിക്കാൻ തനിച്ച് കാണണമെന്ന് രാഹുൽ ആവശ്യപ്പെട്ടെന്ന് യുവതി. 2023 ഡിസംബറിൽ അവധിക്ക് വീട്ടിലെത്തിയപ്പോൾ തന്നെ കാണണമെന്ന് ആവശ്യപ്പെട്ട് ഫെനി നൈനാൻ എന്നൊരു സുഹൃത്തിനൊപ്പമെത്തി കാറിൽ വളരെ ദൂരെ സുഹൃത്തിന്റെ ഹോം സ്റ്റേയിൽ എത്തിച്ച് പീഡിപ്പിച്ചു. ഗർഭിണിയാവാൻ രാഹുൽ തന്നെ നിർബന്ധിച്ചു. എന്നാൽ പിന്നീട് രാഹുൽ വിവാഹത്തിൽനിന്ന് പിന്മാറി. തന്റെ കുടുംബത്തിനുണ്ടായേക്കാവുന്ന മാനഹാനി ഭയന്നും തന്റെ ഭാവിയെയും സ്വകാര്യതയെയും കണക്കിലെടുത്തുമാണ് നിയമ നടപടി സ്വീകരിക്കാതിരുന്നത്. അടുത്ത സമയത്താണ് രാഹുലിന്റെ ലൈംഗിക ചൂഷണങ്ങളെക്കുറിച്ച് അറിയുന്നതെന്നും യുവതി പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |