SignIn
Kerala Kaumudi Online
Thursday, 18 July 2024 4.08 AM IST

വിദ്യാർത്ഥികൾക്ക് ഓൺലൈൻ വല വിരിച്ച് ലഹരി മാഫിയ

drug

തിരുവനന്തപുരം: സ്കൂളുകളും കോളേജുകളും ജൂൺ മൂന്നിന് തുറക്കുമ്പോൾ, വിദ്യാർത്ഥികൾക്കായി ലഹരിവല വിരിച്ച് മയക്കുമരുന്ന് മാഫിയ. സമൂഹമാദ്ധ്യമങ്ങളിലും ഓൺലൈനിലും ഓർഡർ നൽകിയാൽ അതീവരഹസ്യമായി എത്തിക്കും. സൗജന്യമായി ലഹരി നൽകി വിദ്യാർത്ഥികളെ അടിമകളാക്കിയശേഷം, ലഹരികടത്താനും വിൽക്കാനും ക്രിമിനൽ കുറ്റങ്ങൾക്കും ഉപയോഗിക്കുന്നു.

1140സ്കൂളുകളിൽ ലഹരി ഇടപാട് എക്സൈസ് കണ്ടെത്തിയിട്ടുണ്ട്. കോളേജ് വിദ്യാർത്ഥികളിൽ 31.8% ലഹരി ഉപയോഗിക്കുന്നു. നിറവും മണവുമില്ലാത്ത രാസലഹരി അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും തടയാനാവുന്നില്ല. സ്കൂളുകളിൽ 325കുട്ടികളുടെ ലഹരി ഉപയോഗം കണ്ടെത്തിയെങ്കിലും 183എണ്ണം മാത്രമാണ് എക്സൈസിനെയോ പൊലീസിനെയോ അറിയിച്ചത്. വിദ്യാർത്ഥികൾ സഹപാഠികൾക്ക് ലഹരിമരുന്നുകൾ വിൽക്കുന്നതാണ് ഭീഷണി. ലഹരിക്ക് ആൺ-പെൺ ഭേദമില്ല. തലസ്ഥാനത്ത് മൂന്ന് സ്കൂൾ വിദ്യാർത്ഥിനികളെ ലഹരിക്കടിമയാക്കി ചൂഷണം ചെയ്തത് അടുത്തിടെയാണ്.

അഫ്ഗാൻ, ആഫ്രിക്കൻ രാസലഹരികളാണ് അപകടകരം. 100രൂപയ്‌ക്ക് പത്തുമണിക്കൂർ ലഹരികിട്ടുന്ന നാവിലൊട്ടിക്കുന്ന സ്റ്റിക്കറുകൾ സുലഭം. സ്റ്റാമ്പ്, സ്റ്റിക്കർ, ഗുളിക, ചോക്ലേറ്റ്, ച്യൂയിംങ്‌ഗം രൂപത്തിലും പഞ്ചസാരയും ഉപ്പും പോലെ തരികളായും രാസലഹരി ലഭ്യമാണ്. ഒരിക്കൽ ഉപയോഗിച്ചാൽ ആജീവനാന്തം അടിമകളാക്കും. ലഹരികലർന്ന മിഠായികൾ, ശീതളപാനീയങ്ങൾ, ബബിൾഗം എന്നിവയെല്ലാം സ്കൂൾ പരിസരത്ത് വ്യാപകമാണ്. മിക്കിമൗസ്, സൂപ്പർമാൻ മുതൽ കിംഗ്കോംഗ് വരെയുള്ള കാർട്ടൂൺ കഥാപാത്രങ്ങളുടെ ചിത്രങ്ങളുള്ള മിഠായികളും സംശയകരമാണ്. ഗൊറില്ലയുടെ ചിത്രവുമായി 200എൽ.എസ്.ഡി സ്റ്റാമ്പുകളും പിടികൂടിയിരുന്നു. വിദ്യാർത്ഥികൾക്ക് ലഹരി എത്തിക്കുന്ന 228 മയക്കുമരുന്ന് ഇപാടുകാരെ കരുതൽതടങ്കലിലാക്കിയിട്ടുണ്ട്.

ജീവനെടുക്കുന്ന മരുന്നുകൾ

കൊച്ചിയിലെ എൻജിനിയറിംഗ് വിദ്യാർത്ഥിയിൽ നിന്ന് പിടിച്ച 'പാരഡൈസ്- 650' രാസലഹരി 48 മണിക്കൂറിലേറെ തലച്ചോറിനെ മരവിപ്പിക്കും. കൂടിയാൽ മരണം ഉറപ്പ്.

ഡാർക്ക്ചോക്ലേറ്റ്, പഞ്ചാര മിഠായി, ചോക്ക്മിഠായി എന്നിങ്ങനെ രാസലഹരി കലർത്തിയ മിഠായികൾ

ബിയർപോലെ നുരയുന്ന രക്തനിറത്തിലുള്ള ശീതളപാനീയം

ചെറിയ ലഹരിയുള്ള പുളിപ്പുള്ള മിഠായിയും മിക്കിമൗസ് ബബിൾഗമ്മും

25,000കോടി

കൊച്ചി പുറംകടലിൽ ബോട്ടിൽനിന്ന് പിടിച്ച ലഹരി

1300%

ഒരുവർഷത്തിനിടെ പിടിച്ച എം.ഡി.എം.എയിലെ വർദ്ധന

അറിയേണ്ട കണക്കുകൾ

70%

യുവാക്കളും ലഹരി ഉപയോഗം തുടങ്ങിയത് 10-15 പ്രായത്തിൽ

79%

കൗമാരക്കാർ ആദ്യം ലഹരി ഉപയോഗിച്ചത് സുഹൃത്തുക്കൾ വഴി

80%

കൗമാരക്കാർ കൂട്ടുകാർക്കൊപ്പം ലഹരി ഉപയോഗിക്കുന്നു

38.16%

പേർ സുഹൃത്തുക്കളെ ലഹരി ഉപയോഗത്തിന് പ്രലോഭിപ്പിക്കുന്നു

(അവലംബം:എക്സൈസ് സർവേ റിപ്പോർട്ട്)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CRIME
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.