SignIn
Kerala Kaumudi Online
Tuesday, 14 April 2026 6.34 PM IST

സ്റ്റാർട്ടപ്പ് മിഷനിൽ ഇനവേഷൻ അംബാസഡർമാർ: താത്പര്യപത്രം ക്ഷണിച്ചു

Increase Font Size Decrease Font Size Print Page
p

തിരുവനന്തപുരം: കേരള സ്റ്റാർട്ടപ്പ് മിഷന്റെ (കെ.എസ്. യു.എം) സോഷ്യൽ ഓൺട്രപ്രണർഷിപ്പ് പ്രോഗ്രാമിലേക്ക് ഇനവേഷൻ അംബാസഡർമാരാകാൻ വ്യക്തികളിൽ നിന്ന് താത്പര്യപത്രം ക്ഷണിച്ചു.

സാമൂഹിക ഗ്രാമീണ മേഖലകളിലെ സംരംഭകർ, കൂട്ടായ്മകൾ, സ്ഥാപനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വ്യത്യസ്ത പശ്ചാത്തലങ്ങളിൽ നിന്നുള്ള വ്യക്തികൾക്ക് അപേക്ഷിക്കാം.

സാമൂഹിക, പാരിസ്ഥിതിക വെല്ലുവിളികൾക്ക് പരിഹാരം നിർദ്ദേശിക്കാൻ കഴിയുന്ന ആശയദാതാക്കളെയും പ്രാരംഭഘട്ട സംരംഭകരെയും കണ്ടെത്താൻ ഇനവേഷൻ അംബാസഡർമാർ കെ.എസ്.യു.എമ്മിനെ സഹായിക്കണം. സാമൂഹിക, ഗ്രാമീണ സംരംഭകർക്കൊപ്പം സ്വമേധയാ പ്രവർത്തിക്കുന്നതിനും മികച്ച സാമൂഹിക സംരംഭക അന്തരീക്ഷം കെട്ടിപ്പടുക്കുന്നതിനും അംബാസഡർമാർക്ക് താത്പര്യമുണ്ടായിരിക്കണം.

ഇത്തരം സംരംഭങ്ങൾ തിരിച്ചറിയുന്നതിലൂടെ സമൂഹത്തിന് ഗുണകരമായ ആശയങ്ങളുള്ള സാമൂഹിക സംരംഭകരുടെ കൂട്ടായ്മ സൃഷ്ടിക്കാനും കെ.എസ്.യു.എമ്മിന്റെ പിന്തുണ ഉറപ്പാക്കാനും സാധിക്കും.
ksum.in/Innovation_Ambassadors എന്ന ലിങ്ക് വഴി ഓൺലൈനായി ജനുവരി 31നകം താത്പര്യപത്രം സമർപ്പിക്കണം.

TAGS: STARTUP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.