
കണ്ണൂർ: ''ഉത്തരക്കടലാസ് വലിച്ചെറിയും. വൈവ പൂർത്തിയാക്കില്ല എന്നു ഭീഷണിപ്പെടുത്തും. പല കുട്ടികളെയും പരീക്ഷ എഴുതിക്കാത്ത സാഹചര്യമുണ്ടായിരുന്നു. രക്ഷിതാക്കളെ വിളിച്ച് തങ്ങളെ കുറിച്ച് മോശമായി സംസാരിക്കും'' ഡോ. റാമിന്റെ പീഡനങ്ങളെ കുറിച്ച് വിദ്യാർത്ഥികൾ പറയുന്നു. ഡോക്ടർ റാം കുട്ടികളോട് ക്ലാസ്സിൽ മതവും ജാതിയും ചോദിക്കുന്നത് പതിവാണെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.
പഠനകാര്യങ്ങളേക്കാൾ മതവും ജാതിയും ചോദിക്കാനാണ് താല്പര്യം കൂടുതലെന്നും വിദ്യാർത്ഥികൾ പറഞ്ഞു .മാതാപിതാക്കൾ പരാതി കൊടുക്കാൻ തയ്യാറായിരുന്നു. പക്ഷേ കുട്ടികളാണ് വേണ്ടെന്ന് പറഞ്ഞത്. പരാതി വരുമ്പോൾ മാത്രം അധിക്ഷേപം കുറയും. വീണ്ടും പഴയപടിയാകും.
ഇന്റേണൽ മാർക്കിലും വൈവയിലും ഡോ. റാമിന് വലിയ സ്വാധീനമുണ്ടെന്നും ഇത് ചൂഷണത്തിന് കാരണമാകുന്നുവെന്നും പരാതിയുണ്ട്. പരീക്ഷാ സമയത്ത് തന്റെ ജൂനിയേഴ്സ് അല്ലെങ്കിൽ സുഹൃത്തുക്കൾ ആയിരിക്കും ഡ്യൂട്ടിക്കെത്തുന്നത്. നിങ്ങൾ എന്തെങ്കിലും പ്രശ്നമുണ്ടാക്കിയാൽ തനിക്ക് പരീക്ഷയിൽ തോൽപ്പിക്കാൻ സാധിക്കുമെന്ന് പറഞ്ഞാണ് വിദ്യാർത്ഥികളുടെ വായടപ്പിക്കുന്നത്. പേരന്റ്സ് മീറ്റിംഗിന് രക്ഷിതാക്കൾ വരുമ്പോൾ അവരുടെ മുന്നിൽ വച്ച് വിദ്യാർത്ഥികളെ പരമാവധി അപമാനിക്കും. വളരെ മോശമായ രീതിയിൽ അവരെകുറിച്ച് രക്ഷിതാക്കളോട് സംസാരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |